Home ഇന്ത്യ കടുത്തുരുത്തി ബൈപ്പാസ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി ബൈപ്പാസ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

76
0

കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ദീർഘകാലത്തെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപ്പാസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ നിർവ്വഹിച്ചു. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും കടുത്ത യാത്രാദുരിതത്തിന് ഈ പദ്ധതിയിലൂടെ ശാശ്വതമായ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.ചടങ്ങിൽ ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ വികസന കാഴ്ചപ്പാടുകളെയും മണ്ഡലത്തോടുള്ള പ്രതിബദ്ധതയെയും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രത്യേകം പ്രശംസിച്ചു. വരാൻ പോകുന്ന അഞ്ച് വർഷക്കാലം കടുത്തുരുത്തിയുടെ വികസനത്തിന് പുതിയ ഊർജ്ജം പകരാൻ മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ സാന്നിധ്യം മണ്ഡലത്തിന് വലിയ കരുത്തായി മാറുമെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. മന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തിയുടെ സമഗ്ര വികസനത്തിൽ ഈ ബൈപ്പാസ് റോഡ് വലിയൊരു നാഴികക്കല്ലാണെന്നും വരും നാളുകളിൽ കൂടുതൽ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി തന്റെ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.

കോട്ടയം പാർലമെന്റ് അംഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ IAS യോഗത്തിൽ സ്വാഗതവും, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ സാങ്കേതിക റിപ്പോർട്ടും അവതരിപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ. ജോസ്, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജെയിംസ് പുല്ലാപ്പള്ളിൽ, മാഞ്ഞൂർ മോഹൻകുമാർ, കെ. ജയകൃഷ്ണൻ, പി.ജി ത്രിഗുണസെൻ, പി.എം മാത്യു, അശ്വിൻ മാമലശ്ശേരി, അക്ബർ മുടൂർ, പ്രമോദ് കടന്തേരി, വ്യാപാരി വ്യവസായ പ്രമുഖരായ സാനി കണിയാമ്പറമ്പിൽ, രാജേഷ് മൂലയിൽ, ജനപ്രതിനിധികളായ ദീപ ഇന്ദുചൂഡൻ, ധന്യ വേണുഗോപാൽ, ലൈസമ്മ കച്ചോലക്കാല, ജോസ് പുത്തൻകാല തുടങ്ങിയ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Previous articleഅമേരിക്ക ഒരു ഫുട്ബോൾ രാജ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു
Next articleവിശുദ്ധ മർത്തമറിയം മലങ്കര യാക്കോബായ സുറിയാനി ദേവാലയത്തിൽ ലോകകപ്പ് ഫൈനൽ ആവേശം

Leave a Reply