Home ഇന്ത്യ കര്‍ണാടകയില്‍ കോണ്‍ഗ്രസിനായി തന്ത്രം മെനഞ്ഞ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം

കര്‍ണാടകയില്‍ കോണ്‍ഗ്രസിനായി തന്ത്രം മെനഞ്ഞ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം

268
0

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. കാബിനറ്റ് റാങ്കോടെയാണ് നിയമനമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനുള്ള ദൗത്യം സുനിലിനെ ഏല്‍പിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ‘ടാസ്ക് ഫോഴ്സ് 2024’ലും അദ്ദേഹം അംഗമാണ്. തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ഇന്ന് സുനില്‍ കനുഗോലു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കെല്ലാം രൂപം നല്‍കിയത് സുനിലിന്റെ നേതൃത്വത്തിലുള്ള ‘മൈൻഡ്‌ഷെയര്‍’ എന്ന സംഘമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം അദ്ദേഹം ഏറ്റെടുക്കാനെത്തിയപ്പോഴേക്കും അപകടം മണത്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കനഗോലുവിനെ ബിജെപി പാളയത്തിലെക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സുനിലും സംഘവും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.

മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ തമിഴ്‌നാട് ബിജെപി സ്‌പോര്‍ട്‌സ് സെല്‍ ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങള്‍ മെനയുന്നതിലും നിര്‍ണായക പങ്കുണ്ടായിരുന്നു. ബസവരാജ് ബൊമ്മൈക്കെതിരായ കോണ്‍ഗ്രസ് കാമ്ബയിനുകളുടെ ആസൂത്രണത്തിന് പിന്നിലും അദ്ദേഹമായിരുന്നു. ബൊമ്മൈയുടെ അഴിമതി ഉയര്‍ത്തിക്കാട്ടിയുള്ള ‘പേ സി എം’, ’40 ശതമാനം കമ്മീഷൻ സര്‍ക്കാര്‍’ തുടങ്ങിയ കാമ്ബയിനുകളെല്ലാം അദ്ദേഹത്തിന്റെ തന്ത്രമായിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. കര്‍ണാടകയിലെ ബെള്ളാരി സ്വദേശിയാണ്. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്. ഉന്നത പഠനം യുഎസിലും.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ഗുജറാത്തില്‍ രാഷ്ട്രീയ തന്ത്രങ്ങളില്‍ ഏര്‍പ്പെടുകയും അസോസിയേഷൻ ഓഫ് ബില്യണ്‍ മൈൻഡ്സിന്‍റെ (എബിഎം) നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിനൊപ്പം ചേരുന്നതിന് മുമ്ബ് ബിജെപിക്ക് വേണ്ടിയും സുനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലും കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളില്‍ 38 എണ്ണവും നേടി. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous articleയൂണിഫോമിലെത്തുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ; തമിഴ്‌നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍
Next articleആന്‍ മരിയയ്‌ക്കായി വഴിയൊരുക്കി നാട്‌ , കട്ടപ്പന ടു കൊച്ചി 2.40 മണിക്കൂര്‍

Leave a Reply