കോട്ടയം: കെ എസ് ആർ ടി സി സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തെക്കൻ ജില്ലകളിലെ ബസുടമകളും ജീവനക്കാരും സമരത്തിലേക്ക്. എട്ടിന് കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ച് ജില്ലാ കലക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. 20 മുതൽ 26 വരെ സെക്രട്ടറിയറ്റ് നടയിൽ ബസുടമകളും ജീവനക്കാരും ധർണ നടത്തും. ഇതിന് മുന്നോടിയായാണ് പണിമുടക്കും കലക്‌ടറേറ്റ് മാർച്ചും.പ്രതിഷേധ മാര്‍ച്ചില്‍ മുഴുവന്‍ ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും. കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീയാത്രക്കാർക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് സർവീസ് നടത്തിക്കൊണ്ടുപോകുക ദുഷ്‌കരമായതിനാൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഈ അവസ്ഥയില്‍ നമ്മള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം അധികാരികളെയും സമൂഹത്തേയും ബോധ്യപ്പെടുത്തിയേ പറ്റൂ എന്നു പൊതുയോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണു സര്‍വീസ് നിര്‍ത്തി വച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്നു സംഘടന അറിയിച്ചു.
Home ഇന്ത്യ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തെക്കൻ ജില്ലകളിലെ ബസുടമകളും ജീവനക്കാരും സമരത്തിലേക്ക്.













