Home ഇന്ത്യ കൈപ്പുഴ | യുവാ ആർട്സ് & സ്പോർട്സ് ക്ലബ് 5-ാം മത് നാടൻ ചൂണ്ട ഇടീൽ...

കൈപ്പുഴ | യുവാ ആർട്സ് & സ്പോർട്സ് ക്ലബ് 5-ാം മത് നാടൻ ചൂണ്ട ഇടീൽ മത്സരം

96
0

കൈപ്പുഴ യുവാ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 5-ാം മത് നാടൻ ചൂണ്ട ഇടീൽ മത്സരം 2026 ജൂലൈ 5-ാം തീയതി (ഞായറാഴ്ച) വൈകുന്നേരം 3:00 മണിക്ക് കൈപ്പുഴ കാറ്റിൽ വച്ച് നടത്തപ്പെടുന്നതാണ്. മത്സ്യബന്ധന പ്രേമികൾക്കും നാടൻ ചൂണ്ട താൽപര്യമുള്ള ഏവർക്കും ഈ ആവേശകരമായ മത്സരത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം.

സമ്മാനങ്ങൾ:-
ഒന്നാം സമ്മാനം – ₹25,000
Justin Jomon Thodukayil

രണ്ടാം സമ്മാനം – ₹20,000
Lethimon KizhakkeKalluvelil

മൂന്നാം സമ്മാനം – ₹15,000
Girish Sasi Mukalel

നാലാം സമ്മാനം – ₹10,000
Sathish Kalluveliyil, Ayarkunnam

അഞ്ചാം സമ്മാനം – ₹7,000
Ettuparayil Family, Neendoor

ആറാം സമ്മാനം – ₹6,000
Build & Arc Construction, Athirampuzha

ഏഴാം സമ്മാനം – ₹5,000
Santhosh Divakaran Kunnumpurath

എട്ടാം സമ്മാനം – ₹4,000
Jacob Karikulathil

ഒമ്പതാം സമ്മാനം – ₹3,000
Raju Kizhakkekattil

പത്താം സമ്മാനം – ₹2,000
Olive Beauty Parlour, Ettumanoor

പ്രോത്സാഹന സമ്മാനങ്ങൾ (3 എണ്ണം) – ₹1,000 വീതം

മത്സര നിബന്ധനകൾ|
1. രജിസ്ട്രേഷൻ ഫീസ് : ₹250
2. രജിസ്ട്രേഷൻ മത്സരം നടക്കുന്ന ദിവസം ഉച്ചയ്ക്ക് 2:30 വരെ കൈപ്പുഴ കാറ്റിൽ നേരിട്ട് നടത്താവുന്നതാണ്.
3. റോഡ് & റീൽ (Rod & Reel) ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുവാൻ പാടുള്ളതല്ല.
4. നിശ്ചയിക്കപ്പെട്ട സ്ഥലപരിധിക്കുള്ളിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾക്ക് മാത്രമായിരിക്കും മത്സരയോഗ്യത.
5. മത്സരത്തിന് ആവശ്യമായ ചൂണ്ട ക്ലബ് നൽകുന്നതാണ്.
6. മത്സരത്തിന് ആവശ്യമായ ഇര മത്സര സമയത്ത് ക്ലബ് നൽകുന്നതാണ്.
7. മത്സരത്തിന്റെ പൂർണ്ണമായ നടത്തിപ്പും നിബന്ധനകളും ക്ലബിന്റെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും.

പ്രത്യേക അറിയിപ്പ്
മത്സരത്തിൽ ലഭിക്കുന്ന മത്സ്യങ്ങളുടെ ലഭ്യത അനുസരിച്ച് എണ്ണം അല്ലെങ്കിൽ തൂക്കം അടിസ്ഥാനമാക്കി വിജയികളെ നിശ്ചയിക്കാനുള്ള അവകാശം ക്ലബ് ഭാരവാഹികളിൽ നിക്ഷിപ്തമായിരിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Previous articleസ്വകാര്യ ബസ്‌ വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ തെക്കൻ ജില്ലകളിലെ ബസുടമകളും ജീവനക്കാരും സമരത്തിലേക്ക്‌.
Next articleചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് വടംവലി മത്സരങ്ങൾ സെപ്റ്റബർ ആറിന്

Leave a Reply