Home ഓഷിയാന ലോകകപ്പിനുള്ള അര്‍ജന്റീനിയന്‍ ടീമിനെ മെസി നയിക്കും

ലോകകപ്പിനുള്ള അര്‍ജന്റീനിയന്‍ ടീമിനെ മെസി നയിക്കും

75
0

ബ്യൂണസ് അയേഴ്‌സ്: അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെ ന്റിനുള്ള അര്‍ജന്റീനിയന്‍ ടീമിനെ ലയണ്ല്‍ മെസി നയിക്കും. ലോകകപ്പിനുള്ള 26 അംഗ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. ആറാം ലോകകപ്പില്‍ പന്ത് തട്ടുന്നതിലൂെട ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് 38 കാരനായ താരം, സ്വന്തം ദേശീയ റെക്കോര്‍ഡ് വര്‍ദ്ധിപ്പിച്ചുകൊണ്ട്. നാല് വര്‍ഷം മുമ്പ് ഖത്തറില്‍ ട്രോഫി ഉയര്‍ത്തിയ ടീമിലെ മിക്കവരും ഇത്തവണയും ടീമില്‍ ഇടംനേടി. 2022 ലോകപ്പ് ചാമ്പ്യന്‍ഷിപ്പിലെ ടീമില്‍ ഉള്‍പ്പെട്ട 17 പേര്‍ ഇത്തവണയും 26 അംഗ ടീമില്‍ ഉള്‍പ്പെടു ന്നു. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്,, പതിരോധ താരം നിക്കോളാസ് ഒട്ടമെന്‍ഡി, റോഡ്രിഗോ ഡി പോള്‍, അലക്സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ മിഡ് ഫീല്‍ഡര്‍മാരില്‍ ഉള്‍പ്പെടുന്നു. എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരും ഇടംപിടിച്ചു.

വിംഗര്‍ ഏഞ്ചല്‍ ഡി മരിയയെ പരിഗണിച്ചില്ല , ലെഫ്റ്റ് ബാക്ക് മാര്‍ക്കോസ് അക്യൂനയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ ടീമിലേക്ക് തിരിച്ചെത്തി. നിരവധി യുവതാരങ്ങള്‍ ടീമില്‍ ഇടം പിടിച്ചു. വാലന്റൈന്‍ ബാര്‍കോ, നിക്കോളാസ് പാസ്, ജിയുലിയാനോ സിമിയോണ്‍ എന്നിവരെ 26 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തി.കൂടാതെ, ഫോര്‍വേഡ്മാരായ ജോസ് മാനുവല്‍ ലോപ്പസും തിയാഗോ അല്‍മാഡയും അവരുടെ കരിയറില്‍ ആദ്യമായി ടലോകകപ്പ് മത്സരത്തിനായി കാത്തിരിക്കുന്നു. ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീന ജൂണ്‍ 16 ന് അള്‍ജീരിയയ്ക്കെതിരെയാണ് തങ്ങളുടെ പ്രഥമ മത്സരം

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീം

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുല്ലി, ജുവാന്‍ മുസ്സോ. ഡിഫന്‍ഡര്‍മാര്‍: ലിയോനാര്‍ഡോ ബലേര്‍ഡി, ഗോണ്‍സാലോ മോണ്ടിയേല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫാകുണ്ടോ മെഡിന, നഹുവല്‍ മൊലിന. മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍കോ, ജിയോവാനി ലോ സെല്‍സോ, എക്സിക്വല്‍ പലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്. ഫോര്‍വേഡ്‌സ്: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജിലിയാനോ സിമിയോണി, നിക്കോളാസ് പാസ്, ജോസ് മാനുവല്‍ ലോപ്പസ്, ലൗടാരോ മാര്‍ട്ടിനെസ്.

Previous articleന്യൂയോർക്ക് സോഷ്യൽ ക്ലബ് ഫാമിലി നൈറ്റ് ആവേശഭരിതമായി ആഘോഷിച്ചു
Next articleല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​മെ​ന്ന് ഗ​വ​ർ​ണ​ർ

Leave a Reply