Home അമേരിക്ക ഷിക്കാഗോയ്ക്കു സമീപം വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു

ഷിക്കാഗോയ്ക്കു സമീപം വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു

64
0

ഷിക്കാഗോയ്ക്കു സമീപം ഇന്ത്യാനയിലെ ക്രൗൺ പോയിന്റ് നഗരത്തിൽ ശനിയാഴ്ച്ച രാത്രി രണ്ടു വാഹനങ്ങൾ കൂട്ടിമുട്ടി ഇന്ത്യൻ വിദ്യാർഥിനി നവ്യ ഗഡുസു (25) മരിച്ചു. വടക്കോട്ടുള്ള ഇന്റെർസ്റ്റേറ്റ് 65ൽ രാത്രി 11:15നാണു അപകടം ഉണ്ടായതെന്നു ഇന്ത്യാന പോലീസ് അറിയിച്ചു. ക്രൗൺ പോയിന്റ് എക്സിറ്റിനു ഒരു മൈൽ അകലെ വച്ചാണ് അപകടം സംഭവിച്ചത്. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസലേറ്റ് മരണം സ്ഥിരീകരിച്ചു. നവ്യയുടെ കുടുംബത്തെ അനുശോചനം അറിയിച്ച അവർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു. മറ്റു മൂന്നു പേർക്കു പരുക്കേറ്റുവെന്നു സി ബി എസ് ന്യൂസ് പറഞ്ഞു. അപകടത്തിൽ പെട്ട മിനിവാനിൽ ഉണ്ടായിരുന്നവരാണ് അവർ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് നവ്യയുടെ സ്വദേശം. രണ്ടു വർഷമായി യുഎസിൽ എം എസിനു പഠിക്കയായിരുന്നു.

Previous articleജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി
Next articleഅനുസരിച്ചില്ലെങ്കിൽ ഇറാനെ മൊത്തമായി ഇല്ലാതാക്കും ; ട്രംപ്

Leave a Reply