Home ഇന്ത്യ പരിസ്ഥിതി സൗഹൃദം, ഈ തെരഞ്ഞെടുപ്പ്

പരിസ്ഥിതി സൗഹൃദം, ഈ തെരഞ്ഞെടുപ്പ്

67
0

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളും പ്രവർത്തിച്ചത് ഹരിത ബൂത്തുകളായി. ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഹരിത ബൂത്തുകൾ തയ്യാറാക്കിയത്. എല്ലാ ബൂത്തുകളിലും മാലിന്യം തരംതിരിച്ചു ശേഖരിക്കാൻ ബിന്നുകൾ ക്രമീകരിച്ചു. കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കി വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചു. ബൂത്തുകളിൽ പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ് എന്നിവ ഒഴിവാക്കി. ഓല, പനയോല, മുള, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ അലങ്കരിച്ചു. ഹരിതകർമ സേനയുടെ സേവനവും ഉറപ്പാക്കി. ബൂത്തുകളിലെ ജൈവ മാലിന്യങ്ങൾ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ മുഖേന സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറുകയും ചെയ്യും.

Previous articleമൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ
Next articleകേരളത്തിൽ 2021 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് വി.എൻ വാസവൻ.

Leave a Reply