കോട്ടയം: കേരളത്തിൽ 2021 ൽ ലഭിച്ചതിൽ കൂടുതൽ സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനർഥി വി.എൻ വാസവൻ. കുടുംബത്തോടൊപ്പം പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം. വികസിത കേരളം എന്ന ആശയം കേരളത്തിലെ ജനങ്ങൾ നെഞ്ചേറ്റി. ഒരു ദശാബ്ദ കാലമായി എൽ.ഡി.എഫ് ഗവർമെൻ്റ് നടത്തിവന്ന വികസന പ്രവർത്തനങ്ങൾ ഭാവിയെ സംബന്ധിച്ച് ദിശാബോധം പകരുന്ന ഭാവനാ സമ്പന്നമായ പദ്ധതികൾക്കു രൂപം നൽകി മുന്നോട്ട് വന്ന മുന്നണിയുടെ പൊതു വീക്ഷണവും ജനങ്ങൾ ശിരസാവഹിച്ചിരിക്കുന്നു എന്നത് ഞങ്ങളുടെ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലും 2021 നേക്കാൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ഏറ്റുമാനൂരിൽ കഴിഞ്ഞ തവണ തനിക്ക് ലഭിച്ചതിനേക്കൾ കൂടുൽ വോട്ടുകൾ ഇക്കുറി ലഭിക്കും. വയനാട് ദുരനത്തെ മറയാക്കി കോൺഗ്രസ് നടത്തിയ പിരിവ് തുക എവിടെ പോയെന്നോ എങ്ങനെ പോയെന്നോ ഒന്നും ആർക്കും അറിയില്ല. യൂത്ത് കോൺഗ്രസ് പിരിച്ച തുക മാങ്കൂട്ടത്തിലൂടെ മാന്തോട്ടത്തിലേക്ക് പോയി. വയനാട് ദുരന്തവുമായി കോൺഗ്രസ് നടത്തിയ തീവെട്ടി കൊള്ള ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും വാസവൻ പറഞ്ഞു.
Home ഇന്ത്യ കേരളത്തിൽ 2021 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് വി.എൻ വാസവൻ.











