Home ഗൾഫ് വെൽഫെയർ ബോക്സ് പദ്ധതിക്ക് തുടക്കമായി

വെൽഫെയർ ബോക്സ് പദ്ധതിക്ക് തുടക്കമായി

54
0

ദോഹ : പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വെൽഫെയർ ബോക്സ് പദ്ധതിയുടെ ഉദ്ഘാടനം പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ നിർവഹിച്ചു. പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഗുരുവായൂർ സ്വാഗത ഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് അലി ഹസൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സർവീസ് ജില്ലാ അദ്ധ്യക്ഷൻ ജ്യോതി നാഥ് പദ്ധതി വിശദീകരിച്ചു.

ഖത്തറിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി പ്രവാസി വെൽഫെയറിൻ്റ നിരവധി സേവനപദ്ധതികളിൽ ഒന്നാണിത് എന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വെൽഫെയർ ബോക്സ് സമർപ്പണം ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് നിർവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് റാഷിദ് എന്നിവരും അവരുടെ മണ്ഡലങ്ങളിൽ നിന്നും സമാഹരിച്ച വിഭവങ്ങൾ കൈമാറി. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അനീസ് മാള, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം മജീദലി എന്നിവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ കളത്തിങ്കൽ സമാപനം നിർവ്വഹിച്ചു.

video link – https://fromsmash.com/welfare-box

Previous articleന്യൂയോർക്കിൽ നിര്യാതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച
Next articleപ്രവാസികൾ നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം പ്രശംസനീയം ; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

Leave a Reply