Home ഗൾഫ് കുവൈറ്റിന്റെ കൂറ്റന്‍ എണ്ണക്കപ്പലായ അല്‍ സാല്‍മിക്കുനേരെ ദുബായില്‍ ഇറാന്റെ ആക്രമണം

കുവൈറ്റിന്റെ കൂറ്റന്‍ എണ്ണക്കപ്പലായ അല്‍ സാല്‍മിക്കുനേരെ ദുബായില്‍ ഇറാന്റെ ആക്രമണം

106
0

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ കുവൈറ്റിന്റെ കൂറ്റന്‍ എണ്ണക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം. ദുബായില്‍ വെച്ചാണ് ഇറാന്‍ കുവൈറ്റ് കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണണം നടത്തിയത്. അല്‍ സാല്‍മി എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്ത മുണ്ടായി. കപ്പലിനു കേടുപാടുകള്‍ സംഭവി ച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശീക സമയം ഇന്നു പുലര്‍ച്ചെ 12.10 ഓടെയാണ് ആക്രമണം ഉണ്ടായത്. ദുബായ് തുറമു ഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.ആകെ കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവരെല്ലാ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി. എണ്ണശേഖരം കപ്പലില്‍ ഉള്ളപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നാലെ എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം അമേരിക്കയ്ക്ക് സൈനീക താവളം ഉള്‍പ്പെടെ ഒരുക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ഇറാന്‍ വ്യോമ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതിലെ ഒടുവിലത്തെ സംഭവമാണ് ഇന്നു പുലര്‍ച്ചെ ഉണ്ടായത്.

Previous articleചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2026 വിസ്മയമായി
Next articleസൗദി അറേബ്യയിൽ 300 മില്യൺ ഡോളര്‍ വിലവരുന്ന യുഎസ് അവാക്സ് വിമാനം ഇറാൻ തകർത്തു

Leave a Reply