യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ റിട്രീറ്റ് മാര്‍ച്ച് 14-ാം തീയതി ശനിയാഴ്ച നടത്തി. റവ.ഫാ. ഷിബു ദാനിയേല്‍, റവ.ഫാ. ഏബ്രഹാം ജോര്‍ജ് എന്നിവര്‍ മുഖ്യ ധ്യാന പ്രാസംഗീകരായിരുന്നു. മുന്‍ വികാരി റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ ആശംസാ പ്രസംഗം നടത്തി. മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് വിവിധ ഗ്രൂപ്പുകളായി ധ്യാനം നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം വിശുദ്ധ കുമ്പസാരവും, തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും നടന്നു. വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ട്രസ്റ്റി ടോമി തോമസിനും, സെക്രട്ടറി സെലീന ജഗേശ്വറിനും ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് പ്രത്യേകം നന്ദി പറഞ്ഞു.
ജെയിംസ് മാത്യു (പി.ആര്‍.ഒ)











