Home അമേരിക്ക ടീം ഇന്റഗ്രറ്റിക്ക് ടാമ്പയില്‍ ഉജ്വല സ്വീകരണവും പിന്തുണയും

ടീം ഇന്റഗ്രറ്റിക്ക് ടാമ്പയില്‍ ഉജ്വല സ്വീകരണവും പിന്തുണയും

115
0

ടാമ്പാ,ഫ്ലോറിഡ : 2026-28 ലെ ഫൊക്കാനയുടെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ത്യയാറായി ടീം ഇന്റഗ്രറ്റി ശക്തമായി മുന്നേറുമ്പോൾ ആവേശകരമായ പിന്തുണയുമായി പ്രവർത്തകരും അണിനിരക്കുന്നു. ഓര്‍ലാന്റോയിൽ നടന്ന വമ്പിച്ച കിക്കോഫിന് ശേഷം ടാമ്പായില്‍ മാര്‍ച്ച് ഒന്നാം തീയ്യതി ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ജോണ്‍ കല്ലോലിക്കന്റെ നേതൃത്വത്തിൽ നടന്ന മീറ്റ് ആന്റ് ഗ്രീറ്റില്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT), ടാമ്പാ ബേ മലയാളി അസോസിയേഷന്‍ (TMA) കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ, മലയാളി അസോസിയേഷന്‍ ഓഫ് സെൻട്രൽ ഫ്‌ളോറിഡ (MACF) തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത് സംസാരിച്ചു. മാറ്റ് പ്രസിഡന്റ് ബിജോയ് ജോസഫ്, ബാബു പോള്‍, ജോണ്‍ കല്ലോലിക്കല്‍, അനഘ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

ഫൊക്കാനയുടെ പ്രതിസന്ധിയുടെ നാളുകളില്‍ സംഘടനയെ പിടിച്ച് നിര്‍ത്തുന്നതിനു വേണ്ടി 2018 മുതല്‍ 2025 വരെ നിരന്തരം പൊരുതിയ ഫിലിപ്പോസ് ഫിലിപ്പ് ടീമിന്റെ ജയം സുനിശ്ചിതമാണെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘മാറ്റി’ന്റെ ഹാൻഡിംങ് ഓവർ ചടങ്ങു നടക്കുന്നതിനിടയിലും ടീം ഇന്റഗ്രറ്റിക്ക് പിന്തുണയുമായി മാറ്റ് പ്രസിഡന്റ് ബിജോയ് ജോസഫ് പങ്കെടുത്തത് ശ്രദ്ധേയമായി.

മീറ്റ് ആന്റ് ഗ്രീറ്റില്‍ ടീം ഇന്റഗ്രറ്റിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാര്‍ത്ഥി സന്തോഷ് നായര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ആന്റോ വര്‍ക്കി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലിന്റോ ജോളി, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസി കാരക്കാട്ട്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ഗ്രേസ് മരിയ ജോസഫ്, റീജിയണൽ വൈസ് പ്രസിഡന്റ് രാജീവ് കുമാരന്‍, കമ്മറ്റി മെമ്പര്‍ സ്ഥാനാര്‍ത്ഥി ആന്റണി മാത്യൂ എന്നിവര്‍ പങ്കെടുത്തു. ടീം ഇന്റഗ്രറ്റിയുടെ ലക്ഷ്യങ്ങളെ പറ്റി അവർ വിശദമായി സംസാരിക്കുകയും കണ്വന്ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

Previous articleവേറിട്ട അനുഭവമായി ഡാളസ് ഇടവക യംഗ് കപ്പിൾസ് ഫാമിലി കൂട്ടായ്മ
Next articleഫിലഡൽഫിയയിൽ “ആശയവിനിമയ കളരി” ; സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്

Leave a Reply