കടുത്തുരുത്തിയിൽ വിജയമുറപ്പിച്ച് UDF ; പക്ഷേ..
കോട്ടയം :
കോട്ടയം ജില്ലയിലെ UDF ൻ്റെ വിജയം ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരു മണ്ഡലമാണ് കടുത്തുരുത്തി. തുടർച്ചയായി വിജയക്കൊടി പാറിച്ച് മുന്നേറുന്ന മോൻസ് ജോസഫ് എംഎൽഎ യുടെ മണ്ഡലത്തിലെ സ്വീകാര്യത തന്നെയാണ് ഇക്കുറിയും UDF ൻ്റെ തുറുപ്പു് ചീട്ട്. പക്ഷേ LDF ൽ നിന്നും പ്രബലനായ ഒരു സ്ഥാനാർത്ഥി രൂപപ്പെട്ടാൽ UDF ജയം നിസ്സാരമാവില്ല. ജോസ് കെ മാണി വിഭാഗത്തിൻ്റെ മുഖ്യ ശത്രു മോൻസാണ്. ആയതിനാൽ മോൻസിനെ തോല്പ്പിക്കുവാൻ ഏതടവും പയറ്റുവാൻ ജോസ് കെ മാണി തയ്യാറാകും. ക്ലൈമാക്സിൽ LDF സ്ഥാനാർത്ഥിയായി ജോസ് കെ. മാണി തന്നെ കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന് സംശയിക്കുന്നവരുമുണ്ട്. ബി.ജെ.പി. ഇന്നുവരെ മണ്ഡലത്തിൽ പ്രകടമായ സാന്നിദ്ധ്യം അറിച്ചിട്ടുമില്ല.
കഴിഞ്ഞ 10 വർഷമായി മോൻസ് ജോസഫ് MLA കടുത്തുരുത്തിയുടെ കുതിപ്പിനെ പിന്നോട്ടടിച്ചു എന്ന നിലയിൽ വ്യാപകമായ പ്രചരണമാണ് LDF നടത്തുന്നത്. എന്നാൽ പ്രതിപക്ഷത്തായിരിന്നിട്ടും മണ്ഡലത്തിൻ്റെ ഓരോ കോണിലും തൻ്റെ സാന്നിദ്ധ്യവും വികസനവും എത്തിക്കാൻ ഓടി നടക്കുന്ന MLA യിലൂടെ UDF തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ ലഭിച്ച മിന്നുന്ന പ്രകടനം UDF വിജയം അനായാസമാക്കുമെന്ന് കരുതുന്നു. ഇക്കുറി UDF അധികാരത്തിലെത്തിയാൽ മോൻസ് ജോസഫ് മന്ത്രിപദത്തിലെത്തുമെന്നും ഉറപ്പാണ്.
UDF ൻ്റെ അനുകൂല ഘടകങ്ങൾ മറികടക്കുവാൻ കഴിയുന്ന മികച്ച LDF സ്ഥാനാർത്ഥിയെ കടുത്തുരുത്തിയിൽ പ്രതീക്ഷിക്കാം.













