Home അമേരിക്ക ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഹാർട്ട് ഹെൽത്ത് വാക്ക്

ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഹാർട്ട് ഹെൽത്ത് വാക്ക്

84
0

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് പാലിസേഡ്സ് മാളിൽ ഹോണറബിൾ ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21-ന്, പല വർഷങ്ങളായി നടത്തിവരുന്ന വാർഷിക ഹാർട്ട് ഹെൽത്ത് വാക്ക് വിജയകരമായി സംഘടിപ്പിച്ചു. ഹൃദയാരോഗ്യ ബോധവൽക്കരണവും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹനവും ലക്ഷ്യമാക്കി നടത്തിയ ഈ പരിപാടിയിൽ സമൂഹത്തിലെ വിവിധ സംഘടനകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ICHAA Club അംഗങ്ങൾ, NINPAA അംഗങ്ങൾ, HVMA അംഗങ്ങൾ, RISE Club അംഗങ്ങൾ എന്നിവരും മറ്റ് സമൂഹാംഗങ്ങളും പങ്കെടുത്തു . FOKANA നേതാവ് ഫിലിപ്പോസ് ഫിലിപ്പ്, ICHAA ക്ലബ് സെക്രട്ടറി മാണി ജോർജ്, NINPAA പ്രസിഡന്റ് സാറാ അമ്പാട്ട് എന്നിവർ ഡോ. ആനി പോളിനെ പ്രത്യേകമായി അഭിനന്ദിക്കുകയും സമൂഹാരോഗ്യത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

“നടത്തവും മിതമായ ശാരീരിക പ്രവർത്തനവും കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും, ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു,” ഡോ. ആനി പോൾ പറഞ്ഞു.“ആരോഗ്യമുള്ള ഹൃദയം – ആരോഗ്യമാർന്ന സമൂഹം” എന്ന സന്ദേശവുമായി നടന്ന ഈ വാക്ക് നിത്യവ്യായാമത്തിന്റെയും ഹൃദ്രോഗ പ്രതിരോധത്തിന്റെയും പ്രാധാന്യങ്ങൾ മനസിലാക്കാൻ സഹായിച്ചു.

അജി കളീക്കൽ, ലോഗൻ സാസെ എന്നിവർ പരിപാടിയുടെ ഫോട്ടോഗ്രാഫർമാരായിരുന്നു. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ പങ്കാളികൾക്കും ഡോ. ആനി പോൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Previous articleകേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) ചെസ് ടൂർണമെന്റ് വൻവിജയം
Next articleകടുത്തുരുത്തിയിൽ വിജയമുറപ്പിച്ച് UDF ; പക്ഷേ

Leave a Reply