Home ഇന്ത്യ ഏറ്റുമാനൂരിൽ UDF / LDF വിജയം പ്രവചനാതീതം

ഏറ്റുമാനൂരിൽ UDF / LDF വിജയം പ്രവചനാതീതം

172
0
Screenshot

ഏറ്റുമാനൂരിൽ UDF / LDF വിജയം പ്രവചനാതീതം

കോട്ടയം:

കോട്ടയം ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചകൾ നടന്നു വരുന്ന ഏറ്റുമാനൂരിൽ ഇക്കുറി LDF ഉം UDF ഉം തത്തുല്യ ശക്തിയായി മാറിയിരിക്കുന്നു. സിറ്റിംഗ് എം എൽ എ വി . എൻ . വാസവൻ മന്ത്രിയായി കഴിഞ്ഞ 5 വർഷമായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഇടപെടലുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പക്ഷേ കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ ജനവിധി ചൂണ്ടുന്നത് UDF ന് അനുകൂലമായ സാഹചര്യങ്ങളാണ്. മണ്ഡലത്തിൽ BJP യുടെ സാന്നിദ്ധ്യവും ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ അവരുടെ മികച്ച പ്രകടനവും ആർക്ക് ഗുണം ചെയ്യും എന്നത് കാത്തിരുന്ന് കാണണം. ഇതിൽ BJP യുടെ സ്ഥാനാർത്ഥി നിർണ്ണയം ഏറെ പ്രാധാന്യം അർഹിക്കുന്നു.

ഏറ്റുമാനൂരിൽ LDF , UDF പാളയങ്ങൾ തെരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. LDF സ്ഥാനാർത്ഥിയായി V N വാസവനെ ഇക്കുറി വീണ്ടും രംഗത്തിറക്കി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. UDF സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏതാനും ദിവസങ്ങളായി തുടരുന്ന ചർച്ചകൾ ലക്ഷ്യമിടുന്നത് ജയസാദ്ധ്യത മാത്രമാണ്. സിറ്റിംഗ് സീറ്റ് കോൺഗ്രസ്സുമായി വച്ചു മാറുവാനും സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ നടത്തണ്ട എന്ന് ജോസഫ് വിഭാഗം തന്ത്രപരമായ നിലപാട് സ്വീകരിച്ച് UDF ഐക്യം ഉറപ്പിക്കാൻ വേണ്ടിയാണ്. കഴിഞ്ഞ തവണ നടന്ന പോലെ ഒരു സാഹചര്യം ഇക്കുറി UDF ൽ ഉണ്ടാകാതെ സ്ഥാനാർത്ഥി തീരുമാനം എടുക്കാൻ UDF സംസ്ഥാന നേതൃത്വവും ഏറെ ശ്രദ്ധ ചെലുത്തുന്നു.

LDF നും UDF നും അനുകൂലമായ പല ഘടകങ്ങളും ഏറ്റുമാനൂരിൽ സജീവമാണെങ്കിലും തെരഞ്ഞെടുപ്പ് ഗോഥായിൽ ജനവിധി ആർക്ക് അനുകൂലമാകുമെന്ന് ഇപ്പോൾ പ്രവചനാതീതമാണ്. കഴിഞ്ഞ 5 വർഷം V N വാസവൻ ഭരണ രംഗത്ത് മന്ത്രി എന്ന നിലയിൽ നടത്തിയ മികവ് ഇക്കുറി ഏറ്റുമാനൂരിൽ LDF ന് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് LDF ക്യാമ്പ്. എന്നാൽ പിണറായി സർക്കാർ വിരുദ്ധ തരംഗവും സ്വർണ്ണക്കൊള്ള യടക്കം UDF ന് അനുകൂലമായ രാഷ്ട്രീയ തരംഗം കേരളത്തിലാകമാനം ഉയരുന്നത് ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പ് ഫലം UDF ന് അനുകൂലമാക്കുമെന്ന് UDF ക്യാമ്പും പ്രതീക്ഷിക്കുന്നു.

Keralavoice.com

Previous articleഡാലസ് കിംഗ്‌സ് ക്ലബ്  ഇനി മുതൽ ഡാലസ് സോഷ്യൽ ക്ലബ്
Next article“നമസ്‌തേ മോദി”, ; ഇസ്രായേൽ പത്രം ജെറുസലേം പോസ്റ്റിന്റെ മുന്‍ പേജിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രവും എക്സ്ക്ലൂസീവ് വാര്‍ത്തകളും

Leave a Reply