Home യൂറോപ്പ് അയർലണ്ടിൽ വിവിധയിടങ്ങളിൽ പ്രളയസാധ്യത ; 18 കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഐസ് രൂപപ്പെടാനും സാധ്യത

അയർലണ്ടിൽ വിവിധയിടങ്ങളിൽ പ്രളയസാധ്യത ; 18 കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഐസ് രൂപപ്പെടാനും സാധ്യത

103
0

മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ 18 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം വാണിങ് നൽകിയവ കൂടാതെ വേറെ ചില കൗണ്ടികളും പുതുതായി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. Wexford, Wicklow, Dublin, Meath, Louth എന്നീ കൗണ്ടികളിൽ ഇന്നലെ (ചൊവ്വ) രാത്രി 11 മണി മുതൽ നിലവിൽ വന്ന യെല്ലോ വിൻഡ് വാണിങ് ഇന്ന് (ബുധനാഴ്ച്ച) ഉച്ചയ്ക്ക് 1 മണി വരെ തുടരും. ഇവിടങ്ങളിൽ കാറ്റിൽ മരങ്ങൾ മറിഞ്ഞു വീഴാനും, സാധനങ്ങൾ പറന്നു വന്നു വീഴാനും, കടലിലെ തിരമാല ഉയരാനും സാധ്യതയുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കുക.

ശക്തമായ മഴ കാരണം Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Wexford, and Wicklow, Cavan, Monaghan, Cork, Tipperary, Waterford എന്നീ കൗണ്ടികളിൽ ഇന്നലെ (ചൊവ്വ) രാത്രി 11 മണിക്ക് നിലവിൽ വന്ന യെല്ലോ റെയിൻ വാണിങ് ഇന്ന് (ബുധനാഴ്ച്ച) രാത്രി 11 മണി വരെ തുടരും. നേരത്തെ നനഞ്ഞു കിടക്കുന്ന നിലത്ത് വീണ്ടും മഴ പെയ്യുന്നത് വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇതിന് പുറമെ Donegal കൗണ്ടിയിൽ ബുധനാഴ്ച പുലർച്ചെ 2 മണി മുതൽ നിലവിൽ വന്ന യെല്ലോ റെയിൻ/ സ്‌നോ വാണിങ് ഇന്ന് (ബുധനാഴ്ച്ച) ഉച്ചയ്ക്ക് 2 മണി വരെ തുടരും.ഇവിടെ മഴ പിന്നീട് മഞ്ഞായി മാറി ഐസ് രൂപപ്പെടാൻ സാധ്യതയുണ്ട്. യാത്രക്കാർ അതീവ ജാഗ്രത പാലിക്കുക.

Previous articleക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ഉജ്വല വിജയം.
Next articleഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ 70 ശതമാനം വിദ്യാർത്ഥികളും വിവേചനം നേരിടുന്നതായി റിപ്പോർട്ട്

Leave a Reply