Home ഇന്ത്യ ഇത്തവണ കുഴിയിൽ ചാടാനില്ല, മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ

ഇത്തവണ കുഴിയിൽ ചാടാനില്ല, മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ

69
0

തിരുവനന്തപുരം : വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. നിലവിൽ മത്സരിക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല (Mood) താനെന്നും, എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി കൈക്കൊള്ളട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിക്കായി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ കുഴിയിൽ ചാടാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയായ കാര്യമല്ലെന്നും, അതിനാൽ ഇത്തവണ മാറിനിൽക്കാമെന്നാണ് താൻ വിചാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന പോരാട്ടം യുഡിഎഫും സിപിഎം-ബിജെപി സംയുക്ത സഖ്യവും തമ്മിലാണെന്നും, ‘സംഘിയും വേണ്ട സംഘിക്കുട്ടിയും വേണ്ട യുഡിഎഫ് മതി’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത്തവണ സജീവമായ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും മാറി നിൽക്കാനുള്ള സൂചനയാണ് മുരളീധരൻ നൽകുന്നത്.

Previous articleപത്ത് സീറ്റിൽ വിട്ടുവീഴ്ചയില്ല ; നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം
Next articleഞാൻ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല, കോൺഗ്രസിൽ തന്നെ തുടരും”; ശശി തരൂർ

Leave a Reply