Home ഓഷിയാന ഡാർവിൻ സെന്റ് അൽഫോൻസ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം

ഡാർവിൻ സെന്റ് അൽഫോൻസ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം

95
0

ഡാർവിൻ : ക്രിസ്മസ് നന്മയുടെ തിരുനാൾ ആണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ ഡോ. ജോൺ പുതുവ പറഞ്ഞു. ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്. നൈറ്റ് ക്ലിഫ് സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പിറവി തിരുകർമങ്ങൾ, കുർബാന, പ്രദക്ഷിണം എന്നിവ നടന്നു.

തിരുകർമങ്ങൾക്കുശേഷം വിവിധ കുടുംബ യൂണിറ്റുകൾ അവതരിപ്പിച്ച കാരൾ ഗാനങ്ങൾ, SMYM യുവജനങ്ങൾ അവതരിപ്പിച്ച ക്രിസ്മസ് ഡാൻസ്, മതബോധന വിഭാഗം ഒരുക്കിയ ക്രിസ്മസ് സമ്മാന കൂപ്പണുകളും ലക്കി മാൻഓഫ് ദി ഇയർ, ലക്കി വുമൺ ഓഫ് ദി ഇയർ, ലക്കി ബോയ് ഓഫ് ദി ഇയർ, ലക്കി ഗേൾ ഓഫ് ദി ഇയർ, ലക്കി ഉണ്ണി എന്നി വിവിധ നറുക്കെടുപ്പുകളും സമ്മാനങ്ങളും നൽകപ്പെട്ടു. നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കെലിഹാർ GLORIA 2025 ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശാ തോമസ്, മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവർ നേതൃത്വം നൽകി.

Previous articleക്രിസ്മസ് ഗാനം ‘ക്രിസ്മസ് രാത്രിയിതാ’ പുറത്തിറങ്ങി
Next articleമുന്‍ കടുത്തുരുത്തി എം.എല്‍.എ പി. എം മാത്യു അന്തരിച്ചു

Leave a Reply