സിഡ്‌നി : ഗാൾസ്റ്റണിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ (Diocese of Asia Pacific) ക്രിസ്മസ് ശുശ്രൂഷകൾ നടന്നു. ക്രിസ്മസ് ചടങ്ങുകൾ ഡിസംബർ 24ന് സന്ധ്യ പ്രാർഥനയും ജനന പെരുന്നാളിന്റെ ശുശ്രുഷയും തുടർന്നു വിശുദ്ധ കുർബാനയും നടത്തുകയുണ്ടായി വികാരി ഫാദർ എബി മാത്യു തരകൻ ശുശ്രുഷകൾക്ക് നേതൃത്വം കൊടുത്തു. വിശ്വാസികൾ വലിയ പങ്കാളിത്തത്തോടെ ശുശ്രൂഷയിൽ പങ്കെടുത്തു. ആത്മീയ സന്ദേശങ്ങളിലൂടെ സമാധാനവും സഹോദരസ്നേഹവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ദൈവാലയ ഭാരവാഹികളും ഇടവകാംഗങ്ങളും ചേർന്ന് ആശംസകൾ അറിയിച്ചു. സൺഡേസ്കൂൾ കുട്ടികൾ ക്രിസ്മസ് സമ്മാനം കൈമാറുകയും, ഗായകസംഘം മനോഹരമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ശുശ്രൂഷകൾക്ക് ശേഷം യുവജന പ്രസ്ഥാനത്തിന്റെ സഹകരണത്തോടുകുടി വന്നുചേർന്ന എല്ലാവർക്കും ക്രിസ്മസ് കേക്കും അത്താഴവിരുന്നും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.














