ന്യൂയോര്‍ക്ക് : മനുഷ്യന്‍ സാമൂഹിക ജീവിയാണ്. താന്‍ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തില്‍ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്‌നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവന്റെ പ്രതിബദ്ധതയാണ്. എന്നാല്‍, നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ നമ്മുടെ ചുറ്റുപാടും ഉള്ളവര്‍ക്കും ജീവിക്കുവാന്‍ അവകാശം ഉണ്ട് എന്ന യാഥാര്‍ഥ്യം പലപ്പോഴും മറന്നു കൊണ്ടാണ് നമ്മില്‍ പലരും ജീവിക്കുന്നത്. യൗവ്വനവും മദ്ധ്യവയസ്സും കഴിഞ്ഞ് വര്‍ദ്ധക്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ തങ്ങള്‍ അവഗണിക്കപ്പെടുന്നുവോ എന്ന ഒരു ചിന്ത പലരിലും സ്വാഭാവികമായി ഉടലെടുക്കുന്നു. ആ സാഹചര്യത്തില്‍ അനാരോഗ്യവും ശാരീരിക വൈഷമ്യങ്ങളും വര്‍ദ്ധിക്കുന്നതും കഴിവതും മറ്റുള്ളവരില്‍ നിന്നും അകന്ന് സ്വഭവനങ്ങളില്‍തന്നെ ഒതുങ്ങി കഴിയാം എന്ന് മനസ്സില്‍ ചിന്തിക്കുന്നതും സ്വാഭാവികമാണ്.
അങ്ങനെ ഒതുങ്ങി കഴിയാന്‍ ചിന്തിക്കുന്നവരെ കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. ധാരാളം മലയാളികള്‍ വസിക്കുന്ന പ്രദേശമാണ് ലോങ്ങ് ഐലന്‍ഡ്. അവരില്‍ ഭൂരിഭാഗവും ക്വീന്‍സ്, ഫ്‌ലോറല്‍ പാര്‍ക്ക്, ന്യൂഹൈഡ് പാര്‍ക്ക്, എല്‍മോണ്ട്, ഈസ്റ്റ് മെഡോ, ഹിക്സ്വില്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസം. അതില്‍ നല്ലൊരു പങ്കു മലയാളികളും ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ആ കൂട്ടരില്‍ അധികം പേരും ഇപ്പോള്‍ അറുപതോ എഴുപതോ വയസ്സിന് മുകളില്‍ പ്രായമുള്ളവരും. സമൂഹത്തില്‍ ഒറ്റപ്പെടുന്ന സീനിയേഴ്സിന് താങ്ങും തണലുമായി അവരുടെ ശാരീരിക-മാനസിക ആരോഗ്യ പരിപാലനത്തിനും ഉന്നമനത്തിനുമായി ബ്രഹത്തായ പദ്ധതിയായ ‘സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം’ (Senior Wellness Program) ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകരിച്ച് 2021 മാര്‍ച്ചില്‍ ആരംഭം കുറിച്ചതാണ് ECHO എന്ന സംഘടന.
എല്ലാ വെള്ളിയാഴ്ചയും (ആഴ്ചയില്‍ ഒരു ദിവസം മാത്രം) വൈകിട്ട് 3 മുതല്‍ 7 മണി വരെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ന്യൂഹൈഡ് പാര്‍ക്കിലെ ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ കമ്മ്യൂണിറ്റി ഹാളില്‍ സീനിയേഴ്‌സിന്റെ ഒരു സൗഹൃദ കൂട്ടായ്മക്ക് ECHO വേദിയൊരുക്കി. തുടക്കത്തില്‍ മുപ്പതിനടുത്തു മാത്രം മുതിര്‍ന്നവര്‍ ഒത്തുകൂടിയ സ്ഥലത്ത് ഇപ്പോള്‍ നാലു വര്‍ഷം പിന്നിടുമ്പോള്‍ നാനൂറോളം പേര്‍ ഒത്തുകൂടുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ 2024 രണ്ടാം പാതിയില്‍ ലെവിടൗണിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ (110 School House Road, Levittown, NY 11756) എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 4 മുതല്‍ 7 മണി വരെ ഒത്തുകൂടുന്ന രീതിയിലുള്ള രണ്ടാമത്തെ കേന്ദ്രം ആരംഭിച്ച് ECHO-യുടെ പ്രവര്‍ത്തന പന്ഥാവ് വികസിപ്പിക്കുന്നതിന് സാധിച്ചു എന്നത് പ്രശംസനീയമാണ്.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ അകമഴിഞ്ഞ സംഭാവനകളും സഹായമനസ്‌കരായ മനുഷ്യസ്‌നേഹികളുടെ സഹായങ്ങളുമാണ് പ്രസ്തുത പരിപാടികള്‍ മുന്‍പോട്ടു നടത്തുന്നതിന് ഇപ്പോള്‍ സഹായകമാകുന്നത്. വാര്‍ഷിക ഡിന്നറും അവാര്‍ഡ് ദാനവും ഫണ്ട് റെയ്സര്‍ പരിപാടിയായി നടത്തുമ്പോള്‍ ലഭിക്കുന്ന തുകയും സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാമിന്റെ നടത്തിപ്പിനുമായി സഹായകം ആകുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം നാല് മണിക്കൂര്‍ വീതം മാത്രം നടത്തിവരുന്ന സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം ആഴ്ചയില്‍ അഞ്ചു ദിവസം എട്ടു മണിക്കൂര്‍ വീതം നടത്തുന്നതിനുള്ള വളരെ ചിലവേറിയ പദ്ധതിയാണ് സംഘടനാ ഭാരവാഹികള്‍ ഇപ്പോള്‍ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്.
നൂറോ നൂറ്റമ്പതോ പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആഴ്ചയില്‍ അഞ്ചു ദിവസവും നടത്തുവാന്‍ പദ്ധതിയിടുന്ന പരിപാടിക്ക് വാടക, ഭക്ഷണം, മാനേജ്‌മെന്റ് ഇനത്തില്‍ തന്നെ മാസം തോറും നല്ലൊരു തുക ചെലവ് വരുന്നു. ഗവണ്മെന്റിന്റെയോ മറ്റ് ഫൗണ്ടേഷനുകളുടെയോ സഹായം ലഭിക്കണമെങ്കില്‍ ഇത്തരം ഒരു പദ്ധതി മൂന്നോ നാലോ വര്‍ഷം ഭംഗിയായി പ്രവര്‍ത്തിക്കണം എന്നതാണ് നിബന്ധന. തുടക്ക വര്‍ഷങ്ങളില്‍ നല്ലവരായ മനുഷ്യസ്‌നേഹികളുടെ സഹായഹസ്തങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മുമ്പോട്ട് പോകുവാന്‍ സാധിക്കൂ. അതിനാല്‍ ECHO ഒരു ഡിന്നര്‍ ഫണ്ട് റെയ്സര്‍ പ്രോഗ്രാം നവംബര്‍ 22 ശനിയാഴ്ച വൈകിട്ട് 5:30 മുതല്‍ 9:30 വരെ ബെത്പേജിലുള്ള ദി സ്റ്റെര്‍ലിങ് ബാങ്ക്വറ്റ് ഹാളില്‍ (The Sterling Banquet Hall, 345 Hicksville Road, Bethpage, NY 11714) നടത്തുവാന്‍ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. പ്രശസ്ത മജീഷ്യനും തിരുവനന്തപുരം മാജിക് പ്ലാനെറ്റ്, ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്നിവയുടെ സ്ഥാപകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ആ ദിവസം വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നതാണ്.
ECHO-യുടെ ആവിര്‍ഭാവം:
സ്വന്തം ജീവിതത്തില്‍ കനിഞ്ഞ് കിട്ടിയ ചില നന്മകള്‍ സമൂഹത്തിനു കൂടി ഉപകാരപ്രദമാവുന്ന തരത്തില്‍ തികച്ചും ദുരിതം അനുഭവിക്കുന്നവര്‍ക്ക് പങ്കുവയ്ക്കണമെന്ന ചിന്ത മനസില്‍ സൂക്ഷിച്ച ആറ് സുമനസ്സുകളുടെ ഒരുമിച്ചുകൂടലാണ് 2013-ല്‍ ലോങ്ങ് ഐലന്‍ഡില്‍ രൂപം കൊണ്ട ECHO. പ്രകൃതി ദുരന്തത്താലും മറ്റ് അപ്രതീക്ഷിത ജീവിത സാഹചര്യങ്ങളാലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ സ്വന്തം വരുമാനത്തില്‍ നിന്നും തുക മാറ്റിവച്ച് ആരംഭം കുറിച്ച പ്രവര്‍ത്തനം. പിന്നീടങ്ങോട്ട് 2014-ല്‍ നേപ്പാള്‍ ഭൂകമ്പത്തില്‍ അപകടം നേരിട്ടവരെ സഹായിക്കുവാന്‍ മുപ്പതിനായിരം ഡോളര്‍ ശേഖരിച്ച് ഒരു പ്രാഥമിക ചികിത്സാ കേന്ദ്രം നിര്‍മ്മിച്ചു നല്‍കുവാന്‍ അവസരം ലഭിച്ചു.
ഭവന നിര്‍മ്മാണ പദ്ധതികള്‍:
അതിന് ശേഷം കോട്ടയം റോട്ടറി ക്‌ളബ്ബുമായി സഹകരിച്ച് കുമരകത്ത് മുപ്പത് ഭവനരഹിതര്‍ക്ക് സമാധാനമായി അന്തിയുറങ്ങുവാന്‍ മുപ്പത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് മുന്‍കൈ എടുത്തു. അതിനായി ഏകദേശം രണ്ടു ലക്ഷം ഡോളറാണ് ചെലവിട്ടത്. അപ്പോഴേക്കും നല്ലവരായ മറ്റ് ചില സുഹൃത്തുക്കളുടെ സഹായവും ലഭിച്ചു തുടങ്ങി. അത് സംഘടനാ നേതൃത്വത്തിന് മനോധൈര്യം നല്‍കി. നല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സഹായിക്കുവാന്‍ തയ്യാറുള്ളവര്‍ സമൂഹത്തില്‍ ഉണ്ടെന്ന് മനസ്സിലായി. അങ്ങനെ സഹായ മനസ്‌കരായ കുറേപ്പേരുടെ സഹായത്താല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ വിവിധ ഗ്രാമങ്ങളിലായി അന്‍പതിലധികം ഭവന രഹിതര്‍ക്ക് സാമാന്യം ഭേദപ്പെട്ട നിലയിലുള്ള കിടപ്പാടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ECHO എന്ന പ്രസ്ഥാനത്തിന് സാധ്യമായി. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് സഹായങ്ങള്‍ നല്കുന്നതിനാലും സംഭാവനയായി ലഭിക്കുന്ന ഓരോ തുകക്കും സുതാര്യത ഉണ്ടെന്ന് മനസ്സിലാക്കിയതിനാലും എക്കോയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിന് കൂടുതല്‍ പേര്‍ മുമ്പോട്ട് വന്നു. അതിനാല്‍ ഇനിയും ധാരാളം പേരെ കൈ പിടിച്ചുയര്‍ത്തുവാന്‍ ഈ സംഘടന പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് SAT പരീക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി:
സഹായഹസ്തങ്ങള്‍ കേരളത്തിലേക്കോ ഇന്ത്യയിലേക്കോ മാത്രം നിജപ്പെടുത്താതെ ലോങ്ങ് ഐലന്‍ഡില്‍ തന്നെയുള്ള യുവ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി SAT പരീക്ഷക്ക് വേണ്ടിയുള്ള കോച്ചിങ് ക്ലാസ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആവശ്യമായ ഫീസ് നല്‍കുന്നതിന് സ്‌കോളര്‍ഷിപ് പദ്ധതി തയ്യാറാക്കി എന്നത് എക്കോയുടെ മറ്റൊരു ചുവടുവയ്പ്പായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഏകദേശം മുന്നൂറോളം വിദ്യാര്‍ഥികള്‍ ഇതിന്റെ പ്രയോജനം ഇതിനോടകം ഉപയോഗപ്പെടുത്തി. പ്രസ്തുത പദ്ധതി തുടര്‍ വര്‍ഷങ്ങളിലും തുടരുന്നതാണ്. അതുപോലെ വിദ്യാര്‍ഥികളുടെ കരിയര്‍ ഡെവലപ്പ്‌മെന്റിനു ആവശ്യമായ ട്രെയിനിങ് പ്രോഗ്രാമുകളും എക്കോ നടത്തി വരുന്നു.
കിഡ്നി ഫെഡറേഷന്‍ സഹായ പദ്ധതി:
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ അച്ചനുമായി സഹകരിച്ച് കേരളത്തിലെ ഏതാനും ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി ECHO സഹായിച്ചു. കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കുന്നതിനും ആലോചനയുണ്ട്. പ്രസ്തുത ഡയാലിസിസ് യൂണിറ്റുകളിലൂടെ ധാരാളം നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നു. പ്രസ്തുത യൂണിറ്റുകളുടെ മെയിന്റെനന്‍സിനും തുടര്‍ നടത്തിപ്പുകള്‍ക്കും കിഡ്‌നി ഫെഡറേഷന് എക്കോ തുടര്‍ന്നും സഹായം നല്‍കി വരുന്നു.
‘ഹംഗര്‍ ഹണ്ട്’ സൗജന്യ ഭക്ഷണ വിതരണ പദ്ധതി:
‘നൂറ് പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കൂ’ എന്ന മദര്‍ തെരേസയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് വിശക്കുന്നവര്‍ക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്ന പദ്ധതിയാണ് ചിറമേല്‍ അച്ചന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തി വരുന്ന ‘ഹംഗര്‍ ഹണ്ട്’ (Hunger Hunt) പദ്ധതി. കേരളത്തിലുള്ള നൂറുകണക്കിന് അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം നല്‍കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ജയില്‍ ഡിപ്പാര്‍ട്‌മെന്റിന്റെ സഹായത്തോടെ ജയിലുകളില്‍ ഭക്ഷണം പാകം ചെയ്ത് പാക്കറ്റുകളാക്കി വൈ.എം.സി.എ.-യുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അഗതി മന്ദിരങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. മാനവീകതക്ക് മുന്‍തൂക്കം നല്‍കി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറമ്മേലച്ചന്റെ ‘ഹംഗര്‍ ഹണ്ട്’ പദ്ധതിയില്‍ ECHO സഹായം ചെയ്തു വരുന്നു.
മദര്‍ തെരേസ്സാ സേവനാ അവാര്‍ഡ്:
അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സേവനത്തിന് (Social Service) ട്രെയിനിങ് നല്കുന്നതുപോലെ കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും സാമൂഹിക സേവന പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയാണ് ‘മദര്‍ തെരേസ്സാ സേവനാ അവാര്‍ഡ്’. കേരളത്തില്‍ ഓരോ ജില്ലയിലും ഏറ്റവും നല്ല സാമൂഹിക സേവനം നടത്തുന്ന സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡും സ്‌കോളര്‍ഷിപ്പും നല്‍കി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ECHO-യുടെ പ്രാഥമിക സാമ്പത്തിക സഹായത്താലാണ് ഈ പദ്ധതി പ്രാവര്‍ത്തികമായത്. അതിനുള്ള സഹായം എല്ലാ വര്‍ഷവും ECHO തുടര്‍ന്നും നല്‍കിവരുന്നു. ഈ പദ്ധതിയുടെ അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ് ECHO എന്ന സംഘടന.
”ഫണ്ടേപ്പാസ്” – ഇന്റര്‍നാഷണല്‍ സഹകരണം :
തെക്കേ അമേരിക്കയിലെ കൊളമ്പിയന്‍ ജനതയുടെ ഉന്നമനത്തിനും സമാധാനത്തിനുമായി രൂപീകരിക്കപ്പെട്ട ‘ഫണ്ടേപ്പാസ്’ (FUNDEPAZ) എന്ന സംഘടനയുമായി പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ECHO കൈകോര്‍ത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിര്‍ധനരായവര്‍ക്ക് വേണ്ടി ഫണ്ടേപ്പാസ് നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ക്ക് ECHO ധന സഹായം നല്‍കി അവരുടെ ചാരിറ്റി പ്രവര്‍ത്തനത്തിന് പിന്തുണ കൊടുത്തു. ആഗോളതലത്തിലുള്ള പ്രസ്തുത പ്രവര്‍ത്തനത്തിന് ECHO തങ്ങളാലാകും വിധം സഹായിക്കുന്നു.
‘എക്കോ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്’:
ECHO നേരിട്ട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും സ്വയമായി വിവിധ രംഗങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് 2021-ല്‍ ഏര്‍പ്പെടുത്തിയ ‘ECHO HUMANITARIAN AWARD’ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നല്‍കുന്നത്. വാര്‍ഷിക ഫണ്ട് റെയ്സര്‍ ഡിന്നര്‍ മീറ്റിംഗിനോടൊപ്പം, നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നത്. അവാര്‍ഡ് ദാനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ച് അര്‍ഹരായവര്‍ക്ക് ഫലകവും ക്യാഷ് പ്രൈസും നല്‍കുകയാണ് പതിവ്. ഈ വര്‍ഷവും നിബന്ധനകള്‍ക്ക് അനുസൃതമായി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം:
ECHO-യുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ‘സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം’ പ്രതീക്ഷിച്ചതിലും അധികം ഭംഗിയായി മുന്നേറുന്നു. ഈ പദ്ധതിയിലേക്കാണ് ECHO ഇനി പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പരിപാടിയില്‍ ഒരിക്കല്‍ പങ്കെടുക്കുന്നവര്‍ക്ക് വീണ്ടും വീണ്ടും പങ്കെടുക്കുവാനുള്ള താല്‍പ്പര്യം വരുന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യോഗയും, എക്‌സര്‍സൈസും, മാനസീകോല്ലാസത്തിനുള്ള ക്യാരംസ്, ചെസ്സ് തുടങ്ങിയ കളികളും, വിജ്ഞാനപ്രദമായ വിഷയങ്ങളിലുള്ള ക്ളാസ്സുകളും, ചര്‍ച്ചകളും, തുന്നല്‍ പരിശീലനങ്ങളും, കഥകള്‍, പാട്ട്, തമാശകള്‍ എന്നിവ അവതരിപ്പിക്കാനുള്ള അവസരങ്ങളും എല്ലാമായി ചൊവ്വാഴ്ചകളിലെയും വെള്ളിയാഴ്ചകളിലെയും വൈകിട്ട് നാല് മണിക്കൂര്‍ മുതിര്‍ന്നവര്‍ ചെലവിടുന്നത് വളരെ സന്തോഷകരമായാണ്.
ആഴ്ചയില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമാണെങ്കിലും അത് സീനിയേഴ്‌സിന് എത്രമാത്രം പ്രയോജനപ്പെടുന്നു എന്നത് അനുഭവിച്ചറിഞ്ഞവര്‍ക്ക് മാത്രമേ മനസ്സിലാകൂ. അതിനാല്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന സീനിയേഴ്‌സിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ആഴ്ചയില്‍ അഞ്ചു ദിവസവും ഇത്തരം ആരോഗ്യപരിപാലന പരിപാടികള്‍ അവര്‍ക്കായി നടത്തണം എന്ന ഉത്തരവാദിത്വം ECHO ഏറ്റെടുക്കുന്നത്. മുതിര്‍ന്നവര്‍ക്ക് വേണ്ടി സൗജന്യമായി നടത്തുന്ന ഈ പരിപാടി, വന്‍ സാമ്പത്തിക ബാധ്യത ഉള്ളതായ പ്രോഗ്രാം ആണെങ്കിലും, പങ്കെടുക്കുന്നവരുടെ താല്‍പ്പര്യം കണക്കിലെടുത്ത് അത് മുമ്പോട്ട് കൊണ്ടുപോകണം എന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ആഗ്രഹം. അതിനായി സുമനസ്‌കരായ മനുഷ്യ സ്‌നേഹികള്‍ സഹായിക്കും എന്ന പ്രതീക്ഷയാണ് സംഘടനാ നേതൃത്വത്തെ മുമ്പോട്ട് നയിക്കുന്നത്. ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കാന്‍ നമ്മുടെ മലയാളീ സമൂഹം അനുവദിക്കില്ല എന്ന ശുഭ പ്രതീക്ഷ വച്ചു പുലര്‍ത്തുകയാണ് ECHO ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
ECHO യുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് താല്‍പ്പര്യമുള്ളവര്‍ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: http://www.echoforhelp.org.
സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ അദ്ധ്യായം രചിച്ച് ”എക്കോ” പുതിയ തലങ്ങളിലേക്ക്; ഫണ്ട് റെയ്സര്‍ ഡിന്നറും അവാര്‍ഡ് നൈറ്റും നവംബര്‍ 22-ന് ബെത്പേജില്‍
മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്: മനുഷ്യന്‍ സാമൂഹിക ജീവിയാണ്. താന്‍ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തില്‍ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്‌നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവന്റെ പ്രതിബദ്ധതയാണ്. എന്നാല്‍, നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ നമ്മുടെ ചുറ്റുപാടും ഉള്ളവര്‍ക്കും ജീവിക്കുവാന്‍ അവകാശം ഉണ്ട് എന്ന യാഥാര്‍ഥ്യം പലപ്പോഴും മറന്നു കൊണ്ടാണ് നമ്മില്‍ പലരും ജീവിക്കുന്നത്. യൗവ്വനവും മദ്ധ്യവയസ്സും കഴിഞ്ഞ് വര്‍ദ്ധക്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ തങ്ങള്‍ അവഗണിക്കപ്പെടുന്നുവോ എന്ന ഒരു ചിന്ത പലരിലും സ്വാഭാവികമായി ഉടലെടുക്കുന്നു. ആ സാഹചര്യത്തില്‍ അനാരോഗ്യവും ശാരീരിക വൈഷമ്യങ്ങളും വര്‍ദ്ധിക്കുന്നതും കഴിവതും മറ്റുള്ളവരില്‍ നിന്നും അകന്ന് സ്വഭവനങ്ങളില്‍തന്നെ ഒതുങ്ങി കഴിയാം എന്ന് മനസ്സില്‍ ചിന്തിക്കുന്നതും സ്വാഭാവികമാണ്. അങ്ങനെ ഒതുങ്ങി കഴിയാന്‍ ചിന്തിക്കുന്നവരെ കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്.
ധാരാളം മലയാളികള്‍ വസിക്കുന്ന പ്രദേശമാണ് ലോങ്ങ് ഐലന്‍ഡ്. അവരില്‍ ഭൂരിഭാഗവും ക്വീന്‍സ്, ഫ്‌ലോറല്‍ പാര്‍ക്ക്, ന്യൂഹൈഡ് പാര്‍ക്ക്, എല്‍മോണ്ട്, ഈസ്റ്റ് മെഡോ, ഹിക്സ്വില്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസം. അതില്‍ നല്ലൊരു പങ്കു മലയാളികളും ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ആ കൂട്ടരില്‍ അധികം പേരും ഇപ്പോള്‍ അറുപതോ എഴുപതോ വയസ്സിന് മുകളില്‍ പ്രായമുള്ളവരും. സമൂഹത്തില്‍ ഒറ്റപ്പെടുന്ന സീനിയേഴ്സിന് താങ്ങും തണലുമായി അവരുടെ ശാരീരിക-മാനസിക ആരോഗ്യ പരിപാലനത്തിനും ഉന്നമനത്തിനുമായി ബ്രഹത്തായ പദ്ധതിയായ ‘സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം’ (Senior Wellness Program) ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകരിച്ച് 2021 മാര്‍ച്ചില്‍ ആരംഭം കുറിച്ചതാണ് ECHO എന്ന സംഘടന. എല്ലാ വെള്ളിയാഴ്ചയും (ആഴ്ചയില്‍ ഒരു ദിവസം മാത്രം) വൈകിട്ട് 3 മുതല്‍ 7 മണി വരെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ന്യൂഹൈഡ് പാര്‍ക്കിലെ ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ കമ്മ്യൂണിറ്റി ഹാളില്‍ സീനിയേഴ്‌സിന്റെ ഒരു സൗഹൃദ കൂട്ടായ്മക്ക് ECHO വേദിയൊരുക്കി. തുടക്കത്തില്‍ മുപ്പതിനടുത്തു മാത്രം മുതിര്‍ന്നവര്‍ ഒത്തുകൂടിയ സ്ഥലത്ത് ഇപ്പോള്‍ നാലു വര്‍ഷം പിന്നിടുമ്പോള്‍ നാനൂറോളം പേര്‍ ഒത്തുകൂടുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ 2024 രണ്ടാം പാതിയില്‍ ലെവിടൗണിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ (110 School House Road, Levittown, NY 11756) എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 4 മുതല്‍ 7 മണി വരെ ഒത്തുകൂടുന്ന രീതിയിലുള്ള രണ്ടാമത്തെ കേന്ദ്രം ആരംഭിച്ച് ECHO-യുടെ പ്രവര്‍ത്തന പന്ഥാവ് വികസിപ്പിക്കുന്നതിന് സാധിച്ചു എന്നത് പ്രശംസനീയമാണ്.