Home അമേരിക്ക NYCT സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2025 ഒക്ടോബർ 25-ന്

NYCT സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2025 ഒക്ടോബർ 25-ന്

107
0

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും “കുടുംബ സംഗമം“ 2025 ഒക്ടോബർ 25 ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറേൻ ചർച്ച് (384 Clinton Street, Hempstead, NY 11550) ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക. ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വാര്‍ത്ത : ജയപ്രകാശ് നായര്‍

Previous articleനോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി കോൺഫറൻസ്‌ ആലോചനാ യോഗം നടത്തി
Next articleഗാന്ധി ജയന്തി ദിനത്തിൽ രക്‌തദാനവും, ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിച്ച് ഐ ഒ സി (യു കെ) ബാൺസ്ലെ, ലെസ്റ്റർ യൂണിറ്റുകൾ

Leave a Reply