ഫിലാഡൽഫിയ : അമേരിക്കൻ ആർച്ച് ഡയോസിസിലെ മുഖ്യ ദേവാലയമായ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ ധനശേഖരണാർദ്ധം ദേവാലയ അംഗണത്തിൽ വച്ച് ( 9946 Haldeman Ave , Philadelphia PA -19115 ) ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ( എക്സ്ട്രാവാഗൻസാ- 2025 ) സെപ്റ്റംബർ 27 ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ നടത്തുന്നതാണ്. മുൻ വർഷം നടത്തിയ എക്സ്ട്രാവാഗൻസയുടെ വൻ വിജയത്തിനെ തുടർന്ന് ഈ വർഷവും വളരെ വിപുലമായ രീതിയിൽ ഭംഗിയായും ചിട്ടയായും ആണ് കാര്യങ്ങൾ ക്രമീകരിക്കുന്നതെന്ന് റെവ ഫാ. രാജൻ പീറ്റർ (വികാരി) പറയുകയുണ്ടായി. ഈ വർഷവും പതിവുപോലെ കലാപരിപാടികൾ, ആർട് എക്സിവിഷൻ, പ്ലാന്റ് സെയിൽ , ഇന്ത്യൻ ഗാർമെൻറ് സെയിൽ , മെഹന്തി , ഹെന്ന & ഫേസ് പെയിന്റിംഗ് , കുട്ടികൾക്കായുള്ള ബൗൺസ് ഹൌസ്, തുടങ്ങിയ ധാരാളം വ്യത്യസ്തവും നൂതനവുമായ കാര്യങ്ങൾ ഒരിക്കിയിട്ടുള്ളതായി പള്ളിയുടെ പത്രക്കുറുപ്പിൽ അറിയിക്കുകയുണ്ടായി . ഈ മേളയുടെ വൻ വിജയത്തിനായി നിർലോഭമായ സഹായസഹകരണങ്ങൾ നൽകിയ വ്യാപാര സ്ഥാപനങ്ങളോടും വ്യക്തികളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുകയും പ്രായഭേദമെന്യേ എല്ലാവർക്കും ആഘോഷിച്ചുല്ലസിക്കുവാൻ തക്കവണ്ണം ഒരുക്കിയ വിവിധയിനങ്ങളിലുള്ള കലാകായിക മേളയും കൂടാതെ നാവിലൂറും രുചികരമായ വിവിധയിനം ഭക്ഷണശാലകളും , തനിനാടൻ തട്ടുകട, അമ്മച്ചിയുടെ കലവറ , കാന്താരി കിച്ചൻ, തണ്ണീർ പന്തൽ, എന്നി വിവിധതരം ഭക്ഷണശാലകൾ ആണ് ഈ മേളയിൽ ഒരുക്കിട്ടുള്ളതെന്നും ഈ വർഷത്തെ എക്സ്ട്രാവാഗൻസയുടെ മറ്റൊരു പ്രത്യേകതയാണ്.
ഈ എക്സ്ട്രാവാഗൻസയുടെ ഏറ്റവും വലിയ പ്രത്യേകത യുവതലമുറ നേതൃത്വം കൊടുത്തുകൊണ്ട് പ്രവർത്തിക്കുകയും, കൂടാതെ ഈ വർഷത്തെ മുഖ്യ ലക്ഷ്യം പൊതു ഉപയോഗത്തിനായുള്ള ഔട്ട് ഡോർ കിച്ചൻ , സ്റ്റോറേജ് ഏരിയ നിർമ്മിക്കുകയും ചെയ്യുക എന്നതാണ്. ഈ മേളയിലെ ഭക്ഷണവിഭവങ്ങൾ പ്രി ഓർഡർ ചെയ്യുവാനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ് . ഈ മേളയിലേക്ക് ആത്മാർഥമായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം ഏവരെയും ഹാർദ്ദവമായ സ്വാഗതം ചെയ്യുന്നതായി അറിയിക്കുകയുണ്ടായി. റെവ ഫാ ഗീവർഗീസ് അരുൺ , ജോർജ് മാർക്കോസ് , ജിമ്മി ജേക്കബ് ജോർജ് , മാത്യൂസ് മഞ്ച , ഗാബിയോ ജോസ് , ബിനു പി തോമസ് , സെറിൻ ചെറിയാൻ കുരുവിള , ലിസി തോമസ് , ഏലിയാസ് പോൾ, സാബു സ്കറിയ , സുബിൻ ബിജു , തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ എക്സ്ട്രാവാഗൻസയുടെ വൻ വിജയത്തിനായി നാളുകളായി അഹോരാത്രം ഒത്തൊരുമിച്ചു പ്രവർത്തിച്ചു വരുന്നതായും അറിയിക്കുകയുണ്ടായി കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക https://saintpeterscathedral.org/ വാർത്ത അയച്ചത് ജീമോൻ ജോർജ് ഫിലാഡൽഫിയ











