79-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുകയാണ് രാജ്യം. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തി ജനാധിപത്യത്തിലേക്ക് ഇന്ത്യ ഉണര്‍ന്നിട്ട് നാളേക്ക് 78 വര്‍ഷമാകും. 1947 ആഗസ്റ്റ് 15 നായിരുന്നു ഇന്ത്യ സ്വതന്ത്രമായത്. ധീരരായ നിരവധി രക്തസാക്ഷികള്‍ സ്വന്തം ജീവനും രക്തവും നല്‍കിയാണ് ഇന്ത്യയെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്. കോഴിക്കോടിന് അടുത്തുള്ള കാപ്പാട് കടല്‍തീരത്ത് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ 1498 ല്‍ കപ്പലിറങ്ങിയതോടെയാണ് ഇന്ത്യയില്‍ വിദേശാധിപത്യത്തിന് തുടക്കം കുറിക്കുന്നത്. 1757ല്‍ പ്ലാസ്സി യുദ്ധത്തില്‍ ബ്രീട്ടിഷ് സൈന്യം ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചു. ഈ യുദ്ധമാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ശക്തമാവുന്നതിനു കാരണമായത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, എകെജി, കേളപ്പന്‍, ഝാന്‍സി റാണി, സരോജിനി നായിഡു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ധീര രാജ്യസ്‌നേഹികളാണ് നമ്മള്‍ ഇന്ന് കാണുന്ന ഇന്ത്യയെ രൂപപ്പെടുത്താന്‍ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചത്. ആഗസ്റ്റ് 15 ന് രാജ്യത്തെല്ലായിടത്തും ദേശീയ പതാക ഉയര്‍ത്തും. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസ നേരാം…
സ്വാതന്ത്ര്യ ദിന ആശംസകള്‍ സ്വാതന്ത്ര്യം മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. അത് ലഭിക്കാന്‍ ആയുധമെടുത്ത് പോരാടിയവരെ എന്നും ആദരിക്കണം. സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം അതിനെ സംരക്ഷിക്കാനും കഴിവുള്ളവരാകുക സ്വാതന്ത്ര്യം പെരുകി നിലനിര്‍ത്താന്‍ ഓരോരുത്തരുടെയും പങ്ക് നിര്‍ണ്ണായകമാണ് എല്ലാവര്‍ക്കും ആഗസ്റ്റ് 15 ആശംസകള്‍! നമ്മുടെ രാജ്യം എപ്പോഴും സമാധാനത്തോടെയും ഐശ്വര്യത്തോടെയും വളരട്ടെ
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം നമ്മുടെ രാജ്യം ഐക്യത്തോടെ തിളങ്ങട്ടെ, നിങ്ങള്‍ക്ക് അഭിമാനകരമായ ഒരു സ്വാതന്ത്ര്യദിനം ആശംസിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ആത്മാവ് നിങ്ങള്‍ക്ക് അനന്തമായ സന്തോഷവും വിജയവും നല്‍കട്ടെ. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരെ ആദരിക്കാം, എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ പാറു പതാകെ പറക്ക് പതാകെ.. വാനിലുയര്‍ന്ന് പറക്ക് പതാകേ..
സ്വാതന്ത്ര്യദിന ക്വിസ്
1) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? ജവഹര്‍ലാല്‍ നെഹ്‌റു ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വര്‍ഷം? 1857
2) സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച സംഘടന? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ആരാണ്? പ്രധാനമന്ത്രി
3) ഇന്ത്യയില്‍ ഇംഗ്ലീഷുകാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം? പ്ലാസി യുദ്ധം
4) സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു? ലോര്‍ഡ് മൗണ്ട്ബാറ്റണ്‍
5) ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്ന തീയതി എന്നാണ്? 1950 ജനുവരി 26
6) ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നതാര്? ഡോ. ബി.ആര്‍. അംബേദ്കര്‍
7) ലാല്‍-ബാല്‍-പാല്‍ എന്നീ ചുരുക്കപ്പേരുകളിലറിയപ്പെട്ട സ്വാതന്ത്ര്യസമര നേതാക്കള്‍? ലാലാ ലജ്പത്‌റായ്, ബാലഗംഗാധര തിലകന്‍, വിപിന്‍ ചന്ദ്രപാല്‍\
8) ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? ഇന്ദിരാ ഗാന്ധി
10) സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു? ഡോ. രാജേന്ദ്ര പ്രസാദ്











