Home അമേരിക്ക ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ കിക്ക് ഓഫ് ശ്രദ്ധേയമായി

ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ കിക്ക് ഓഫ് ശ്രദ്ധേയമായി

300
0

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍ നടത്തപ്പെടുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ കിക്ക് ഓഫ് ആളുകൊണ്ടും, അര്‍ത്ഥംകൊണ്ടും ശ്രദ്ധേയമായി. സോഷ്യല്‍ ക്ലബ് അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനം മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ജാനിന്‍ വിറ്റ്ക ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ വടംവലി മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ മോര്‍ട്ടന്‍ഗ്രോവിന് കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മേയര്‍ പറഞ്ഞു. വിശാലമായ മോര്‍ട്ടന്‍ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം വടംവലി മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഭാവിയിലും അവിടെത്തന്നെ വടംവലി മത്സരം തുടരണമെന്നും, എല്ലാവിധ പിന്തുണയും വില്ലേജിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മേയര്‍ ജാനിന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് വടംവലി മത്സരത്തിന്‍റെ കിക്ക് ഓഫ് മേയര്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച സോഷ്യല്‍ ക്ലബ് പ്രസിഡന്‍റ് റൊണാള്‍ഡ് പൂക്കുമ്പേല്‍ എല്ലാവരെയും സ്വാഗതം ചെയ്തു. വടംവലി മത്സരത്തിന്‍റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ റൊണാള്‍ഡ് പൂക്കുമ്പേല്‍ അഭ്യര്‍ത്ഥിച്ചു. ടൂര്‍ണ്ണമെന്‍റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മുന്‍ പ്രസിഡന്‍റുമാരായ സൈമണ്‍ ചക്കാലപ്പടവില്‍, സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേല്‍, പീറ്റര്‍ കുളങ്ങര, ബിനു കൈതക്കത്തൊട്ടിയില്‍, സിബി കദളിമറ്റം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, എന്‍.ആര്‍.ഐ. റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ ബിജു കിഴക്കേക്കുറ്റ്, ഐ.പി.സി.എന്‍.എ. ചിക്കാഗോ പ്രസിഡന്‍റ് ബിജു സക്കറിയ, വിവിധ ക്ലബുകളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് സോയി കുഴിപ്പറമ്പില്‍, പ്രിന്‍സ് ഈപ്പന്‍, സ്റ്റെബി ആനാലില്‍, ജോയി ഇണ്ടിക്കുഴി, പ്രിന്‍സ് മാഞ്ഞൂരാന്‍, ലൂക്ക് ചിറയില്‍, ജോസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍ഡ്യ ഫുഡ് ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എം.സി. ആയിരുന്നു. വൈസ് പ്രസിഡന്‍റ് സണ്ണി ഇണ്ടിക്കുഴി കൃതജ്ഞത പറഞ്ഞു. ജെ ആന്‍റ് ജെ കിച്ചന്‍ ജിനില്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ സ്നേഹവിരുന്ന് നടത്തപ്പെട്ടു. സ്പോണ്‍സര്‍മാരായ ജോയി നെടിയകാലായില്‍, നിണല്‍ മുണ്ടപ്ലാക്കല്‍, റ്റോണി കിഴക്കേക്കുറ്റ്, ഷൈബു കിഴക്കേക്കുറ്റ്, മോഹിത് മാമ്മൂട്ടില്‍, റഫറി ജോസ് ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. പരിപാടികള്‍ക്ക് രാജു മാനുങ്കല്‍, ബിജോയ് കാപ്പന്‍, തോമസ് പൂത്തേത്ത്, അനില്‍ മറ്റത്തിക്കുന്നേല്‍, സെല്‍ജോ ജോര്‍ജ് (സ്പാര്‍ക്കിള്‍ ഇവന്‍റ്) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous articleഫോമായുടെ “മലയാള ഭാഷ – വിദ്യഭ്യാസ” കമ്മിറ്റിയുടെ ഉദ്ഘാടനം ജൂലൈ 7 ന് ആർഭാടമായി നടത്തപ്പെട്ടു
Next articleഫോമാ കേരള കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റണില്‍

Leave a Reply