Home അമേരിക്ക Y’S Men ഇന്റര്‍നാഷണല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ കൗണ്‍സില്‍ പ്രഥമ യോഗം നടന്നു.

Y’S Men ഇന്റര്‍നാഷണല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ കൗണ്‍സില്‍ പ്രഥമ യോഗം നടന്നു.

208
0

Y’S Men ഇന്റര്‍നാഷണല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ കൗണ്‍സില്‍ പ്രഥമ യോഗം ജൂലൈ 20 നു ഞാറാഴ്ച 2025, വൈകിട്ട് 5 മണിക്ക് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു റീജിയണല്‍ ഡയറക്ടര്‍ ശ്രി ജോര്‍ജ് കെ ജോണ്‍ ന്റെ അധ്യക്ഷ്തയ്യില്‍ നടന്നു. യോഗത്തില്‍ പുതിയതായി തെരഞ്ഞെടുക്കപെട്ട ഏരിയ പ്രസിഡന്റ് ശ്രീ ജോസഫ് കാഞ്ഞമലക്ക് സ്വീകരണം നല്‍കുകയും തദവസരത്തില്‍ ജോസഫ് കാഞ്ഞമല റീജിയണല്‍ സര്‍വീസ് ഡയറക്ടര്‍ക്ക് വേണ്ടി ട്രെയിനിങ് ക്ളാസുകള്‍ നല്‍കുകയും ചെയ്തു. റീജിയണല്‍ ഡയറക്ടര്‍ ശ്രി ജോര്‍ജ് കെ ജോണ്‍ തന്റെ അധ്യക്ഷ് പ്രസംഗത്തില്‍ 125 ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന Y’S Men ഇന്റര്‍നാഷണല്‍, യൂ സ് എ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുവാനും ക്ലബുകളുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കു എത്തിക്കുവാനും തീരുമാനിച്ചു. മുന്‍ ഏരിയ പ്രസിഡന്റ് ഷാജു സാം, ചെറിയാന്‍ ജോര്‍ജ് ക്ലബ് പ്രെസിഡന്റുമാരായ ജോര്‍ജ് സാമുവല്‍, വര്‍ഗീസ് പോത്താനിക്കാട്, രാജന്‍ എബ്രഹാം, ഫിലിപ് മഠം എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ ട്രെഷറര്‍ ഷാജി സക്കറിയ അവതരിപ്പിച്ചു. ഡോ ബിനി യുടെ പ്രാത്ഥനയോടുകൂടെ തുടങ്ങിയ യോഗം ശ്രീമതി ആന്‍ എബ്രഹാം Y’S men ന്റെ പ്ലെഡ്ജ് ചൊല്ലിക്കൊടുത്തു, റീജിയന്‍ സെക്രട്ടറി വര്‍ഗീസ് ജേക്കബ് സ്വാഗതവും ട്രെഷറര്‍ ഷാജി സക്കറിയ നന്ദിയും പറഞ്ഞു. നേതാക്കളായ ഗീവര്ഗീസ് വര്ഗീസ്, ജിം ജോര്‍ജ്, വര്‍ഗീസ് ലൂക്കോസ്, ഡിന്‍സില്‍ ജോര്‍ജ്, സജി മാത്യു, ചാര്‍ളി ജോണ്‍, പോള്‍ പി ജോസ് എന്നിവര്‍പങ്കെടുത്തു.

Previous article“ഞാന്‍ ധന്യയായി, മോദി എന്റെ ജീവനുള്ള ദൈവം”; വികാരാധീനയായി സ്ത്രീ
Next articleഅമേരിക്കൻ WWE ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു

Leave a Reply