Home അമേരിക്ക ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഇടവക മദ്ധ്യസ്ഥനായ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് കൊടികയറി

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഇടവക മദ്ധ്യസ്ഥനായ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് കൊടികയറി

205
0

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാളിന് കൊടികയറി. ജൂൺ 29ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ബിഷപ്പ് എമിറെറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിലും സഹകാർമികരായ ഇടവക വികാരിയും രൂപതാ വികാരി ജനറാളുമായ ഫാദർ തോമസ് കടുകപ്പിള്ളിയും, അസിസ്റ്റന്റ് വികാരി ഫാദർ ജോൺസൺ കോവൂർ പുത്തൻപുര എന്നിവരുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷം, സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ ബിഷപ്പ് എമിറെറ്റസ് മാർ ജേക്കബ് അങ്ങാടിയത്താണ് കൊടികയറ്റിയത്.ഇടവകയുടെ മുഖ്യതിരുനാളായ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ആഘോഷങ്ങൾ ജൂൺ 29ന് തുടങ്ങി ജൂലൈ 13 വരെ കൊണ്ടാടുന്നു. പ്രധാന തിരുനാൾ ദിനങ്ങളിൽ (ജൂലായ് 3,4,5,6) ഭക്താഡംബരപൂർവ്വമായ തിരുനാൾ തിരുകർമ്മങ്ങളും ഇതര ആഘോഷ പരിപാടികളുമായി തിരുന്നാൾ പര്യവസാനിക്കും. തിരുനാൾ ദിനങ്ങളിൽ രാവിലേയും വൈകുന്നേരവും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 7.15ന് മലബാർ നൈറ്റ് (കൽച്ചറൽ അക്കാദമിയുടെ നേതൃത്തത്തിലുള്ള കലാസന്ധ്യ), ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 7.30ന് പ്രസുദേന്തി നൈറ്റ് (ഇടവകയുടെ 13 വാർഡ്‌കളിൽനിന്നായി 500 ൽ പരം കലാകാരന്മാരും കലാകാരികളും പ്രായഭേദമെന്യേ ആവതരിപ്പിക്കുന്ന മെഗാ കലാസന്ധ്യ,”പ്രത്യാശയുടെ തീർത്ഥാടകർ” എന്ന ആപ്തവാക്യത്തെയും ബൈബിൾ തീംസ്‌നെയും ആസ്പദമാക്കി തയാറാക്കിയ കലോപഹാരം).ജൂലായ് 6 ഞായറാഴ്ച പെരുന്നാൾ സമാപന ദിവസം വൈകുന്നേരം 5.30ന് ആഘോഷമായ തിരുന്നാൾ കുർബാന സെയിന്റ് തോമസ് സിറോ മലാബർ ഷിക്കാഗോ എപ്പാർക്കി ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഭക്തിപുരസ്സരം നടത്തുന്ന പ്രദക്ഷിണം കത്തീഡ്രലിനു ചുറ്റുമുള്ള വീഥിയിലൂടെ, ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും ജപമാലയേന്തിയ വിശ്വാസികളുടെ പ്രാർത്ഥനയോടെ നടത്തും, തുടർന്ന് കരിമരുന്ന് കലാപ്രകടനവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ടാഴ്ചകളായി പള്ളിയും പരിസരങ്ങളും വൃത്തിയാക്കുന്നതിനും അലങ്കരിക്കുന്നതിനുമായി കിച്ചൻ ഡോൺ എന്ന നാമത്തിൽ അറിയപ്പെടുന്ന 50ൽ പരം വോളണ്ടിയർമാർ പ്രവർത്തിച്ചുവരുന്നു. ഇടവകയിലെ സീനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ പെരുന്നാൾ നടക്കുന്നത്. ദിവസേനയുള്ള ദിവ്യബലിക്കും നോവേനയ്ക്കും വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരിമാരായ ഫാ. ജോയൽ പയസ്, ഫാദർ ജോൺസൺ കോവൂർപുത്തൻപുര എന്നിവർ നേതൃത്വം നൽകുന്നു.തിരുന്നാൾ, പെരുന്നാൾ ആഘോഷങ്ങൾ ഭംഗിയായി നടത്തുന്നതിന് ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തിൽ പാരിഷ് ട്രസ്റ്റിമാരായ ബിജി സി. മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, വിവീഷ് ജേക്കബ്, ഷാരോൺ തോമസ്, ഡേവിഡ് ജോസഫ് ഇതര പെരുന്നാൾ കോർഡിനേറ്റേഴ്‌സായ സണ്ണി ചിറയിൽ, ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, പോൾ വടകര, പി.ഡി. തോമസ് പുതുക്കുളം എന്നിവർ നേതൃത്വം നൽകുന്നു.

Previous articleപെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 9 മുതൽ പെൻസൽവേനിയിൽ
Next articleവിവിധ രാജ്യങ്ങളുടെ തലവന്മാര്‍ വത്തിക്കാനിലെത്തി ലെയോ പാപ്പയെ സന്ദര്‍ശിച്ചു

Leave a Reply