Home അമേരിക്ക വെസ്റ്റ്ചെസ്റ്റർ കൗണ്ടി സി.എസ്.ഇ.എ. 9200 യൂണിയൻ തിരഞ്ഞെടുപ്പിൽ ‘റീസ്റ്റോറിങ് ഔർ സ്ട്രെങ്ത്’ സ്ലേറ്റിന് ഉജ്ജ്വല വിജയം

വെസ്റ്റ്ചെസ്റ്റർ കൗണ്ടി സി.എസ്.ഇ.എ. 9200 യൂണിയൻ തിരഞ്ഞെടുപ്പിൽ ‘റീസ്റ്റോറിങ് ഔർ സ്ട്രെങ്ത്’ സ്ലേറ്റിന് ഉജ്ജ്വല വിജയം

179
0

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഏറ്റവും വലിയ യൂണിയനായ സിവിൽ സർവീസ് എംപ്ലോയീസ് അസോസിയേഷൻ (CSEA) സി.എസ്.ഇ.എ. 9200-ൽ നടന്ന തിരഞ്ഞെടുപ്പിൽ ‘റീസ്റ്റോറിങ് ഔർ സ്ട്രെങ്ത്’ (Restoring Our Strength) എന്ന സ്ലേറ്റിന് ഉജ്ജ്വല വിജയം. പൊതു സുരക്ഷ, കറക്ഷൻസ്, പ്രൊബേഷൻ, ഹെൽത്ത്‌കെയർ, ലാബ് & റിസർച്ച്, സോഷ്യൽ സർവീസസ്, ഡി.പി.ഡബ്ല്യു., ഡി.ഇ.എഫ്., പാർക്കുകൾ ഉൾപ്പെടെ വിവിധ മേഖലകളിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഈ യൂണിയനിൽ നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഈ വിജയം. വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ നടക്കുന്ന യൂണിയൻ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ആത്യന്തികമായി സി.എസ്.ഇ.എ. 9200 യൂനിറ്റിനാണ് ഉത്തരവാദിത്തം.

ലോക്കൽ 860-ന് നേരിട്ട് ബാധ്യതയുള്ള ഈ യൂണിറ്റിന് , യൂണിയനെ ശക്തിപ്പെടുത്തുക, അംഗങ്ങളുടെ തൊഴിൽ സാഹചര്യങ്ങളും സേവന വ്യവസ്ഥകളും മെച്ചപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക, വ്യക്തിഗത അംഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുക തുടങ്ങിയ അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങളുണ്ട്. കൂട്ടായ വിലപേശൽ കരാറുകൾ ചർച്ച ചെയ്ത് നടപ്പിലാക്കുക, കരാർ ലംഘനങ്ങൾ സംബന്ധിച്ച പരാതികളിലോ അച്ചടക്ക നടപടികളിലോ അംഗങ്ങളെ സഹായിക്കുക, യൂണിയൻ അംഗങ്ങളുമായും ലോക്കലുമായും നിരന്തരമായ ആശയവിനിമയം നടത്തുക തുടങ്ങിയ പ്രായോഗികമായ പ്രവർത്തനങ്ങളിലും യൂണിറ്റ് സജീവമാണ്. ഈ തിരഞ്ഞെടുപ്പ് വിജയം യൂണിയൻ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ.

രഞ്ജിനി രാമചന്ദ്രൻ

Previous articleഇന്ത്യഎയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.
Next articleഈ വർഷത്തെ ‘Tall Tale’ പ്രസംഗമത്സരത്തിൽ ഡാലസ്സിൽ നിന്നുള്ള ഐവിൻ തോമസിന് ഒന്നാം സ്ഥാനം

Leave a Reply