Home ഗൾഫ് ഇന്ത്യൻ ഇസ് ലാഹി ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു

ഇന്ത്യൻ ഇസ് ലാഹി ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു

135
0

കുവൈത്ത് : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിൻറെ അനുമതിയോടെ ഇന്ത്യൻ ഇസ് ലാഹി സെൻറർ വിവിധ ഏരിയകളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു.സാൽമിയ മസ്ജിദ് അൽവുഹൈബിന് (ബ്ലോക്. 10, മലയാളം ഖുതുബ മസ്ജിദ്) മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് ഫൈസൽ ചക്കരക്കല്ല് നേതൃത്വം നൽകും. മങ്കഫ് ശ്രിംബി (മലയാളം ഖുതുബ മസ്ജിദ്, ബ്ലോക് 4, റോഡ്. 27) ക്ക് സമീപത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് നൂറുദ്ധീൻ ഫാറൂഖി നേതൃത്വം നൽകും.മഹബൂല നാസർ സ്പോർട്സ് ക്യാംപ് മസ്ജിദിൽ ഷാനിബ് പേരാമ്പ്ര പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. നമസ്കാര സമയം കാലത്ത് 5.03 നാണ്. സ്ത്രീകൾക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. കഴിയുന്നവർ വുളു എടുത്ത് മുസ്വല്ലയുമായി വരുണമെന്ന് ഐ.ഐ.സി ഔക്കാഫ് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55132529.

Previous articleലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലമായ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
Next articleമസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പച്ചക്കൊടി കാണിച്ചു ; ഇനി ഇന്റർനെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാകും

Leave a Reply