Home ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലമായ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലമായ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

176
0

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലമായ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍ റെയില്‍വെയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പാലത്തോടൊപ്പം കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള ലൈനിലെ (272 കി.മി.) എന്‍ജിനിയറിങ് വിസ്മയം ശരിക്കും ലോകത്തെ തന്നെ വിസ്മയിപ്പിക്കും. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ ചെനാബ് പാലവും അന്‍ജിപാലവും എഞ്ചിനീയറിങ്ങിന്റെ വിസ്മയങ്ങളാണ്. 359 മീറ്റര്‍ ഉയരത്തില്‍ നിന്ന് നോക്കിയാല്‍ ചെനാബ് നദി വെള്ളിനൂലുപോലെ ഒഴുകുന്നത് കാണാം. 1.10 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. ജമ്മു താവി ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനും ഫ്‌ലാഗ് ഓഫ് ചെയ്യ്ത പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. പാലം വന്നതെട ശ്രീനഗര്‍ ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും. ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രതികാര സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി മോദിയുടെ കശ്മീര്‍ സന്ദര്‍ശനമാണിത്.

Previous articleബം​ഗ​ളൂ​രു ദു​ര​ന്തം: ക​ര്‍​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ അ​റ​സ്റ്റ് തടഞ്ഞ് ഹൈ​ക്കോ​ട​തി
Next articleഇന്ത്യൻ ഇസ് ലാഹി ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു

Leave a Reply