Home അമേരിക്ക ‘തെങ്കാശിപ്പട്ടണം’ അമേരിക്കൻ ഭൂപടത്തിൽ; കോമഡിരം​ഗം പുനർനിർമിച്ച് സിയാറ്റിലിലെ സിനിമാ പ്രേമികൾ

‘തെങ്കാശിപ്പട്ടണം’ അമേരിക്കൻ ഭൂപടത്തിൽ; കോമഡിരം​ഗം പുനർനിർമിച്ച് സിയാറ്റിലിലെ സിനിമാ പ്രേമികൾ

218
0

‘തെങ്കാശിപ്പട്ടണം’ സിനിമയിലെ ഒരു നർമ്മരംഗത്തെ പുനർനിർമിച്ചിരിക്കുകയാണ് സിയാറ്റിലിൽ നിന്നുള്ള ഒരു കൂട്ടം സിനിമാപ്രേമികൾ. തെങ്കാശിപ്പട്ടണം സിനിമയുടെ സിൽവർ ജൂബിലി വർഷത്തിൽ ഈ ആശയവുമായി മുന്നോട്ട് വന്നത് ജോജോ മാളിയേക്കൽ ആണ്. അദ്ദേഹം തന്നെയാണ് ഈ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നതും. മനു, കാവ്യ, ക്രിസൻ, സിതാര തോമസ്, നീതു, സിജോ എന്നിവരാണ് ഈ മിനി റീമേക്കിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ‌ തെങ്കാശിപ്പട്ടണത്തിലെ സ്ഥലങ്ങളും വേഷങ്ങളും ഭാവങ്ങളും പൂർണമായും അതിന്റെ തന്മയതയോടെ അവർ വീണ്ടും സൃഷ്ടിച്ചിരിക്കുന്നു. വീണ്ടും വീണ്ടും കാണുമ്പോഴും ചിരിയുണ്ടാക്കുന്ന ഈ സിനിമയ്ക്ക് ആദരമായിട്ടാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.

Previous articleവിദേശ വിദ്യാർത്ഥികൾ വേണ്ട ; ഹാർവാർഡ് സർവകലാശാലയുടെ യോഗ്യത ട്രംപ് റദ്ദാക്കി
Next articleഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്

Leave a Reply