Home ഇന്ത്യ എന്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല ബിജെപി ; ശശി തരൂർ

എന്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല ബിജെപി ; ശശി തരൂർ

231
0

ദില്ലി : ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നതോടെ കുറച്ച് നാളായി ഉയർന്ന് വന്ന വിവിധ ചോദ്യങ്ങൾക്ക് ഉത്തരമാവുകയാണ്. പാർട്ടിയ്ക്കകത്ത് തനിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നതാണ് തരൂരിനെ അശ്വസ്തമാക്കുന്നത് എന്നാണ് തരൂരിൻ്റെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്വി ദേശകാര്യനയത്തിൽ പോലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ലെന്ന് തരൂർ പറയുന്നു. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ നയം പറയുന്നു. റഷ്യ- ഉക്രെയ്ൻ സമാധാനക്കരാർ ഉക്രെയ്‌നിന്റെ പരമാധികാരം അംഗീകരിച്ച് മാത്രം ; ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് അനുനയനീക്കവുമായി സംസ്ഥാന നേതൃത്വം ; അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. ആരെയും ഭയമില്ല. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് ഞാൻ. എന്തുപറഞ്ഞാലും എതിർക്കാനും വിമർശിക്കാനും സ്വന്തം പാർട്ടിക്കുള്ളിൽതന്നെ ആളുകളുണ്ടെന്ന പരിഭവവും തരൂർ മറച്ച് വെക്കുന്നില്ല.

Previous articleമലയാളി യുവാവ് ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റ് ദ്വീപിൽ അന്തരിച്ചു
Next article‘ബിബ്ലിയ 25‘ – നാഷണൽ ഗ്രാൻ്റ് ഫിനാലെ ; കാസിൽബാർ ജേതാക്കൾ

Leave a Reply