Home ഇന്ത്യ പ്രവാസി ഇന്ത്യാക്കാര്‍ക്ക്പാര്‍ലമെന്റില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നു

പ്രവാസി ഇന്ത്യാക്കാര്‍ക്ക്പാര്‍ലമെന്റില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നു

180
0

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യാക്കാര്‍ക്ക്പാര്‍ലമെന്റില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് എം പി ദീപേന്ദര്‍ സിംഗ് ഹൂഡ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വിദേശകാര്യ പാര്‍ലമെന്ററി
കമ്മിറ്റിയിലാണ് കോൺഗ്രസ് പ്രതിനിധി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാസി ഇന്ത്യാക്കാരുടെ
എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാലും, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സമാനതകള്‍ ഇല്ലാത്തതിനാലുമാണ് ഇത്തരമൊരു സൗകര്യം അനിവാര്യമാണെന്ന ആവശ്യം ഉയര്‍ന്നത്. ഇറ്റലി പോലുള്ള ചില രാജ്യങ്ങളില്‍, വിദേശത്ത് താമസിക്കുന്ന അവരുടെ പൗരന്മാര്‍ക്കായി പാര്‍ലമെന്റ്
സീറ്റുകളില്‍ റിസര്‍വേഷനുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ക്ക് പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.

ചില പ്രവാസി സംഘടനകളും കൂട്ടായ്മകളും നേരത്തെയും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം എം പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി
വിദേശങ്ങളിലെ ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ ചര്‍ച്ച ചെയ്തു. നിലവിലെ സ്ഥിതി അനുസരിച്ച്, പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് വോട്ട് ചെയ്യാന്‍ പോലും കഴിയില്ല.
ഇന്ത്യയില്‍ വന്ന് വേണം അവര്‍ക്ക് വോട്ട് ചെയ്യാന്‍. പ്രോക്സികള്‍ വഴി ലോകസഭ,നിയമസഭ
തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കുന്ന ഒരു ബില്ല് 2018
ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അത് നിയമമായില്ല. പ്രവാസി ഇന്ത്യാക്കാരെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നതായി ശശി തരൂര്‍ പിടിഐയോട് പറഞ്ഞു. യോഗത്തില്‍
പങ്കെടുത്ത ചില പ്രവാസി സംഘടനകള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ നിന്നുള്ള നോര്‍ക്ക,പഞ്ചാബ് സര്‍ക്കാരിന്റെ എന്‍ ആര്‍ ഐ അഫയേഴ്സ്, ഡല്‍ഹിയിലെ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. എമിഗ്രേഷന്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് നേരത്തെ വിദേശകാര്യ വകുപ്പ് അറിയിച്ചിരുന്നു.

Previous articleഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി
Next articleഖത്തർ ഫൗണ്ടേഷന്റെ സംഗീത പരിപാടി ‘ഷോടൈം’ ഫെബ്രുവരി 19 ന് പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ തിയേറ്ററിൽ

Leave a Reply