Home അമേരിക്ക ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനുവരി 24,25,26 തീയതികളിൽ

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനുവരി 24,25,26 തീയതികളിൽ

193
0

ന്യൂയോർക്ക് : ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ പാരിഷ് ദിനവും ഇംഗ്ലീഷ് കൺവെൻഷനും 2025 ജനുവരി 24,25,26 തീയതികളിൽ നടത്തപ്പെടുന്നു. മുഖ്യ അതിഥിയായി റവ. എബ്രഹാം സുദീപ് ഡ്രൂ യൂണിവേഴ്സിറ്റി, ന്യൂജേഴ്‌സി,പ്രധാന പ്രഭാഷകനായി സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ പങ്കെടുക്കും . 24-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ഗാന ശുശ്രുഷയോടെ കൺവെൻഷൻ ആരംഭിക്കും. 25-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് സീനിയർ യൂത്ത് മീറ്റിംഗ് വൈകീട്ട് 6:00 മണിക്ക് കൺവെൻഷനും , 26-ാം തീയതി ഞായറാഴ്ച രാവിലെ 9:30 മണിക്ക് വിശുദ്ധകുർബാനയും തുടർന്ന് , ഇടവക ദിനാഘോഷവും ഉണ്ടായിരിക്കുമെന്നു വികാരി റവ. ജോൺ ഫിലിപ്പ് സെക്രട്ടറി മിസ്റ്റർ പി ടി തോമസ് എന്നിവർ അറിയിച്ചു.

Previous articleകനേഡിയൻ സർക്കാരിൻ്റെ പുതിയ തീരുമാനം ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യും
Next articleഡാളസ് : പറയരുത്തോട്ടം അഡ്വ. പി.വി. ജോർജ്

Leave a Reply