ഷിക്കാഗോ : ഷിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ അടുത്ത രണ്ടു വർഷത്തെ കോർഡിനേറ്ററായി സിസ്റ്റർ മോളി എബ്രഹാമിനെയും ജോയിന്റ് കോർഡിനേറ്ററായി സിസ്റ്റർ ഗ്രേസി തോമസിനെയും തെരഞ്ഞെടുത്തു. ബ്രിട്ടനില്‍ കനത്ത നാശം വിതച്ച് ഡരാഗ് കൊടുങ്കാറ്റ് : രണ്ടു പേര്‍ മരിച്ചു, ഒന്നര ലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി 22 വർഷത്തെ രാഷ്ട്ര സേവനത്തിനുശേഷം ജന്മനാട്ടിൽ തിരികെയെത്തിയ സൈനികന് ഗാർഡിയൻസ് ഓഫ് ദ നേഷന്റെ ആദരവ്
സിസ്റ്റർ മിനി ജോൺസന്റെയും സിസ്റ്റർ റോസമ്മ തോമസിന്റെയും പ്രവർത്തന കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ച്‌സ് ഇൻ ഷിക്കാഗോയുടെ കൺവീനർ ഡോ. വില്ലി എബ്രഹാമിന്റെ ഭാര്യയാണ് കോർഡനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മോളി എബ്രഹാം. ഗുഡ് ഷെപ്പേർഡ് ഫെലോഷിപ്പ് ചർച്ചിലെ അംഗമാണ്. ജോയിന്റ് കോർഡനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേസി തോമസ് ഗിൽഗാൽ പെന്തക്കോസ്റ്റൽ അസംബ്ലിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസിന്റെ ഭാര്യയാണ്.











