Home ഗൾഫ് വേനൽ വിസ്മയം 2024 അരങ്ങേറി

വേനൽ വിസ്മയം 2024 അരങ്ങേറി

244
0

ഷാർജ : കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പ്രദേശത്തെ യുഎഇ പ്രവാസികളുടെ വേനൽ എന്ന സംഘടനയുടെ “വേനൽ വിസ്മയം 2024 മെഗാഷോ” ഷാർജ എക്സ്പോ സെൻ്ററിൽ വെച്ച് നടന്നു. മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി വെഞ്ഞാറമൂടിൻ്റെ അഭിമാന താരമായി മാറിയ ഭരത് സുരാജ് വെഞ്ഞാറമൂടിനൊപ്പം മിമിക്രി സിനിമാ രംഗത്തെ മറ്റ് പ്രശസ്ത താരങ്ങളായ നോബി മാർക്കോസ്, അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അഖിൽ കവലയൂർ , ബിനു ബി കമാൽ എന്നിവരും ഗായിക അവനിയും, നാടൻ പാട്ട് കാലാകാരൻ സന്തോഷ് വെഞ്ഞാറമൂടും, കൂടാതെ വേനലിൻ്റെ സ്വന്തം കലാകാരന്മാരായ അൻസാർ, അസ്ന അഹമ്മദ് തുടങ്ങിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കൂടാതെ യുഎഇ ലെ മികച്ച ഡാൻസ് ഗ്രൂപ്പുകളായ തക്ഷ, സിറ്റി ഡ്രീംസ് എന്നീ ടീമുകൾ അവതരിപ്പിച്ച ഡാൻസുകളും പരിപരിപാടിയെ മികവുറ്റതാക്കി.

റിപ്പോർട്ടർ,

രവി കൊമ്മേരി യുഎഇ .

Previous articleഓസ്ട്രേലിയ വിദ്യാർഥി വീസ ഫീസ് ഇരട്ടിയാക്കൽ ; പ്രതിഷേധം അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍
Next articleഓസ്‌ട്രേലിയയിലെ ‘പരുമല’ പെരുന്നാളിന് ഗോൾഡ് കോസ്റ്റിൽ സമാപനം

Leave a Reply