Home ഓഷിയാന യാത്ര പറച്ചിൽ 3 മിനിറ്റുമതി! വൈകാരിക നിമിഷങ്ങള്‍ പാ ര്‍ക്കിങ്ങിലാക്കണം ; നിയന്ത്രണ വുമായി വിമാനത്താവളം

യാത്ര പറച്ചിൽ 3 മിനിറ്റുമതി! വൈകാരിക നിമിഷങ്ങള്‍ പാ ര്‍ക്കിങ്ങിലാക്കണം ; നിയന്ത്രണ വുമായി വിമാനത്താവളം

194
0

ന്യൂസിലന്‍ഡിലെ ഈ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴും പുറപ്പെടുമ്പോഴും നിങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്. സൗത്ത് ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. പരമാവധി മൂന്ന് മിനിറ്റേ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് സോണില്‍ വൈകാരിക നിമിഷം നീണ്ടു നില്‍ക്കേണ്ടതുള്ളൂവെന്നാണ് ചട്ടം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആലിംഗന നിയന്ത്രണമെന്നാണ് വിശദീകരണം. വിമാനത്താളങ്ങളില്‍ ആളുകളെ വാഹനത്തില്‍ നിന്ന് ഇറക്കുന്ന ഭാഗങ്ങളില്‍ നിയന്ത്രണം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

‘പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുടെ യാത്രപറച്ചിലുകള്‍ക്കായി ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക’, ബോര്‍ഡുകളില്‍ പറയുന്നു. നിയമം അനുസരിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് വിമാനത്താവള എക്സിക്യുട്ടീവ് ഡാന്‍ ഡി ബോനോ പറഞ്ഞു. ഡ്രാപ്പ്-ഓഫ് സോണില്‍ വളരെയധികം ആളുകള്‍ കൂടുതല്‍ സമയമെടുക്കുന്നു. മറ്റുള്ളവര്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous articleതിരഞ്ഞെടുക്കുന്ന ഒരു വോട്ടർ ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളർ ; ട്രംപ് അനുകൂലർക്ക് മസ്കിൻ്റെ സമ്മാനം
Next articleആഷ്‌ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലണ്ടിലും കര തൊട്ടു ; വിമാന, തീവണ്ടി സർവീസുകൾ താളംതെറ്റും

Leave a Reply