Home അമേരിക്ക ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ 18 മുതൽ

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ 18 മുതൽ

202
0

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (കേരളം) മുഖ്യ പ്രഭാഷണം നടത്തും. 18, 19 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ പൊതുയോഗവും 20ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സാണ്ടർ ജോർജ് 512.287.1550.

Previous articleമാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ചാമ്പ്യൻമാരായി
Next articleമാമോത്തുകളെ പുനരുജ്ജീവിപ്പിക്കാൻ കമ്പനി ; 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കും

Leave a Reply