Home അമേരിക്ക എന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2024 ഒക്ടോബർ 12-ന്

എന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2024 ഒക്ടോബർ 12-ന്

211
0

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥന്മാരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും കുടുംബ സംഗമം 2024 ഒക്ടോബർ 12 ശനിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക. ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വാര്‍ത്ത : ജയപ്രകാശ് നായർ

Previous articleലെബനനിലെ വ്യോമാക്രമണം ; ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു ; സമാധാന ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തു
Next articleസീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സില്‍ അല്‍മായ സെമിനാറും – ചര്‍ച്ചകളും സെപ്തംബര്‍ 28 ശനിയാഴ്ച

Leave a Reply