Home യൂറോപ്പ് പതിനഞ്ചാമത് ഉഴവൂര്‍ സംഗമത്തിന് ഇനി ഒരു മാസം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

പതിനഞ്ചാമത് ഉഴവൂര്‍ സംഗമത്തിന് ഇനി ഒരു മാസം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

257
0

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് വച്ച് ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ നടക്കുന്ന ഉഴവൂര്‍ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂര്‍ക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജിജി താഴത്തുകണ്ടത്തില്‍ അറിയിച്ചു. 2013 ലാണ് ഇതിന് മുമ്പ് ഉഴവൂര്‍ സംഗമം ലണ്ടനില്‍ വച്ച് വളരെ വിപുലമായി നടത്തിയത്. നാട്ടുകാരും കൂട്ടുകാരും, കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും കളി തമാശകള്‍ പറഞ്ഞിരിക്കുവാനും കലാ കായിക മാമാങ്കങ്ങളില്‍ ഏര്‍പ്പെടുവാനുമുള്ള ഈ സുവര്‍ണാവസരത്തിലേക്ക് നിങ്ങള്‍ എല്ലാവരെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു എന്ന് ലണ്ടന്‍ ടീംമംഗങ്ങള്‍ അറിയിച്ചു.

ഗൂഗിള്‍ ഫോം വഴി ഉള്ള രെജിസ്‌ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നും, പുതിയതായി തുടങ്ങിയ പാമ്‌സ് ഹോട്ടല്‍ എന്ന ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ഹോട്ടലില്‍ താമസവും സമ്മേളനവും ഒരേ വേദിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ചെക്കിന്‍ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാന്‍ പാകത്തിനുള്ള വിപുലമായ ഓള്‍ ഇന്‍ക്ലൂസീവ് പാക്കേജ് സൗകര്യങ്ങള്‍ ആണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമിച്ച് താമസിക്കുവാനും രാത്രിയില്‍ കളി തമാശകള്‍ പറഞ്ഞിരിക്കുവാനുമായി ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ആണ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇനിയും ബുക്ക് ചെയ്യാനുള്ളവര്‍ എത്രയും വേഗം ബുക്കുചെയ്യണം എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജിജി താഴത്തു കണ്ടത്തില്‍ അറിയിച്ചു. ഇതൊരറിയിപ്പായി സ്വീകരിക്കാനും സംഘാടകര്‍ അറിയിച്ചു.

Previous articleആര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം
Next articleനനൈമോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി

Leave a Reply