Home അമേരിക്ക ടെക്സാസിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും കൊല്ലപ്പെട്ടു

ടെക്സാസിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും കൊല്ലപ്പെട്ടു

451
0

ടെക്സാസ് : അമേരിക്കയിലെ ടെക്സാസിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും കൊല്ലപ്പെട്ടു. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്. അരവിന്ദ് ഓടിച്ച കിയ ടെല്ലുറൈഡ് കാറിലേക്ക് ഏതിരേ വന്ന കാഡിലാക് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചുകയറുകയായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകന്‍ ഒപ്പമില്ലാതിരുന്നതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. ആന്‍ഡ്രില്‍ അരവിന്ദിന് ഡാളസിലെ ടെക്സാസ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നു. ഈ സര്‍വകലാശാലയിലേക്കുള്ള യാത്രയാണ് ദുരന്ത യാത്രയായി മാറിയത്. ആദ്യ ദിനമായതിനാല്‍ വലിയ സന്തോഷത്തോടെയാണ് കുടുംബം യാത്ര പുറപ്പെട്ടത്.

കാഡിലാക് കാറിന്റെ ഡ്രൈവറായ പുരുഷനും ഒപ്പമുണ്ടായിരുന്നു സ്ത്രീയും അപകടത്തില്‍ കൊല്ലപ്പെട്ടു. അമിത വേഗത്തില്‍ വന്ന കാഡിലാക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കിയ ടെല്ലുറൈഡുമായി കൂട്ടിയിടിക്കുകയായിരുന്നു. മാതാപിതാക്കളും സഹോദരിയും മരിച്ചതോടെ കുടുംബത്തില്‍ അവശേഷിക്കുന്ന ഇളയ മകന്‍ ആദിര്യന്‍ പ്രവാസി ഇന്ത്യക്കാരുടെ വേദനയായി മാറി. ആദിര്യനെ പിന്തുണയ്ക്കാന്‍ കുടുംബ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

Previous articleഓട്ടോറിക്ഷകള്‍ക്ക് സ്‌റ്റേറ്റ് പെര്‍മിറ്റ് ; ഇനി മുതല്‍ ജില്ലയില്‍ മാത്രമല്ല, കേരളം മുഴുവൻ ഓടാം
Next articleബ്രിസ്‌ബെയ്ന്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍

Leave a Reply