Home യൂറോപ്പ് ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുകെ

ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുകെ

283
0

ലണ്ടന്‍ : യുകെയിലെ ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് സര്‍ക്കാര്‍ വെബ്സൈറ്റ് വഴി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതനുസരിച്ച്‌ റിക്രൂട്ടര്‍മാരുടെ പട്ടികയില്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സി ഉണ്ടോയെന്ന് പരിശോധിക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ട ഏജന്‍സി കോഡ് ഓഫ് പ്രാക്ടീസ് അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയും ചെയ്യണം. യുകെയില്‍ ജോലി കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് പണം നല്‍കരുത്. വ്യത്യസ്ത തട്ടിപ്പുകളെയും ജോലി വാഗ്ദാനങ്ങളെയും കുറിച്ച്‌ ബോധവാനായിരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ നല്‍കുന്നത്. ജോലി ലഭിക്കാന്‍ പണം ഏജന്‍സി ഫീസായി നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പറയുന്നുണ്ട്. യുകെയില്‍ എത്തിയ ശേഷം ജോലിക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വിദേശികളെ തട്ടിപ്പു സംഘങ്ങള്‍ ഇരയാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ വിശദീകരണകുറിപ്പ് ഇറങ്ങിയത്.

Previous articleസംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Next articleഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്

Leave a Reply