Home അമേരിക്ക വിശുദ്ധ അന്തോണീസിന്റെ മുപ്പതാമത് വാർഷിക തിരുന്നാളും, ആഘോഷങ്ങളും

വിശുദ്ധ അന്തോണീസിന്റെ മുപ്പതാമത് വാർഷിക തിരുന്നാളും, ആഘോഷങ്ങളും

37
0

HOUSTON: അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിനോടുള്ള നിത്യനൊവേന ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഹ്യൂസ്റ്റണ്‍റ്റെ പ്രാന്തപ്രദേശമായ ഷുഗർ ലാൻറ്റിലുള്ള സെയിൻറ്റ് ലോറൻസ് പള്ളിയിൽ 1997 ഏപ്രിൽ 15 ന് തുടക്കമിടുകയും, അന്ന് തൊട്ട് എല്ലാ ചൊവ്വാഴ്ച്ചകളിലും പ്രാർത്ഥനകളും കുർബ്ബാനയും നൊവേനയും ക്രമമായി നടന്നു വരികയും ചെയ്യുന്നു. നൊവേന നടത്തുന്ന ഡിവൈൻ മേഴ്സി ചാപ്പലിലുള്ള പ്രത്യേക പ്രാർത്ഥനാപൂരിതമായ അന്തരീക്ഷം വിശ്വാസികൾക്ക് അഭൂതമായ ഒരു പ്രാർത്ഥനാനുഭവം നൽകി വരുന്നു. ഇത് വിവിധ സഭാവിശ്വാസത്തിലും മതങ്ങളിലും പെട്ടവരെ, പ്രത്യേകിച്ച് വിദേശങ്ങളിൽ ജനിച്ചു വളർന്ന ചെറുപ്പക്കാരെ, ഈ പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് വളരെയധികം ആകർഷിച്ചു വരുന്നു. വിശുദ്ധൻറ്റെ മാദ്ധ്യസ്ഥം യാചിക്കുന്ന നാനാജാതി മതസ്ഥർക്ക് ചെറുതും വലുതുമായ വളരെയധികം അനുഗ്രഹങ്ങളും അത്ഭുതങ്ങളും ലഭിക്കുന്നതായി സ്ഥിരമായി സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധൻറ്റെ മുപ്പതാമത് വാർഷിക തിരുന്നാളും ആഘോഷങ്ങളും 2026 ജൂണ്‍ 13 വൈകുന്നേരം 7 മണിയ്ക്ക് സെയിൻറ്റ് ലോറൻസ് പള്ളിയിൽ വച്ച് നടത്തപ്പെടുത്തുന്നു. കുർബ്ബാന, വിശുദ്ധ അന്തോണീസിനോടുള്ള നൊവേന, കത്തിച്ച മെഴുകുതിരികളുമായുള്ള പ്രാർത്ഥനാനിർഭരമായ പ്രദക്ഷിണം, മെഴുകുതിരി പ്രാർത്ഥന, തിരുശേഷിപ്പ് വണക്കം, വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കും. എല്ലാവരേയും ഈ തിരുന്നാൾ ആഘോഷങ്ങളിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

Previous articleകേരള അസോസിയേഷൻ ഓഫ് ഡാളസ് ഫാദേഴ്സ് ഡേ ആഘോഷം സംഘടിപ്പിക്കുന്നു
Next articleഅയര്‍ലണ്ടില്‍ വംശീയാതിക്രമം ; നഴ്‌സിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ; വംശീയാതിക്രമങ്ങളിൽ നിന്നും നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം,

Leave a Reply