Home ഓഷിയാന ഇസ്രയേലില്‍ മലയാളി നഴ്‌സ് കടലില്‍ മുങ്ങിമരിച്ചു

ഇസ്രയേലില്‍ മലയാളി നഴ്‌സ് കടലില്‍ മുങ്ങിമരിച്ചു

436
0

ഇസ്രയേലില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു. കളമശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിന്‍ (35) ആണ് മരിച്ചത്. ഇസ്രയേലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു സൈഗ. ഒഴിവ് ദിവസം ടെല്‍ അവീവില്‍ സൃഹൃത്തുക്കളുമായി കടല്‍ കാണാന്‍ പോയപ്പോള്‍ തിരയില്‍പ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച മലയാളിയും അപകടത്തില്‍പെട്ടെങ്കിലും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിലാണ് സൈഗയെ വീണ്ടെടുക്കാനായത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും എറണാകുളം മെഡിക്കല്‍ സെന്ററിലും സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിട്ടുണ്ട് സൈഗ. സംസ്‌കാരം പിന്നീട് നടക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Previous articleയു.കെയില്‍ പനി ബാധിച്ച് മലയാളിയായ അഞ്ചു വയസുകാരി അന്തരിച്ചു
Next articleപുന്നത്തുറ: കൊങ്ങാണ്ടൂര്‍ മുകളേല്‍ എല്‍സമ്മ ജോസഫ് | Live Funeral Telecast Available

Leave a Reply