Home ഇന്ത്യ ദുക്‌റാനാ തിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

ദുക്‌റാനാ തിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

256
0

കൊച്ചി : ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ തിരുനാളും സീറോ മലബാര്‍സഭാ ദിനവും സംയുക്തമായി സഭാ കേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ജൂലൈ മൂന്ന് ബുധനാഴ്ച്ച രാവിലെ 8.30 ന് സഭാ കേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 8: 45 ന് ആരംഭിക്കുന്ന റാസ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മറ്റ് പിതാക്കന്മാരും മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസ സഭകളെയും പ്രതിനിധീകരിച്ചു വരുന്ന വൈദികരും സമര്‍പ്പിതരും അല്‍മായരും പങ്കുചേരും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ‘ Apostolate of St Thomas in India’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും.

Previous articleസംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ; ജാഗ്രതാ നിര്‍ദേശം
Next articleദുക്റാന തിരുനാൾ ആഘോഷിച്ച് മാൾട്ടയിലെ സീറോമലബാർ സമൂഹം

Leave a Reply