Home അമേരിക്ക ഒക്‌ലഹോമയിൽ ഇന്ത്യൻ-അമേരിക്കൻ മോട്ടൽ മാനേജർ അടിയേറ്റു കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

ഒക്‌ലഹോമയിൽ ഇന്ത്യൻ-അമേരിക്കൻ മോട്ടൽ മാനേജർ അടിയേറ്റു കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

240
0

ഒക്‌ലഹോമ : പാർക്കിംഗ് ലോട്ടിൽ വെച്ച് ഒരു മനുഷ്യനോട് സ്ഥലം വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ അമേരിക്കൻ മോട്ടൽ മാനേജർ അടിയേറ്റു കൊല്ലപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ ഹേമന്ത് മിസ്ത്രി ഈ വാരാന്ത്യത്തിൽ ഒക്‌ലഹോമയിലെ ഒരു മോട്ടൽ പാർക്കിംഗ് സ്ഥലത്ത് അപരിചിതൻ്റെ മർദ്ദനത്തെ തുടർന്ന് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു ശനിയാഴ്ച രാത്രി 10 മണിയോടെ I-40, മെറിഡിയൻ അവന്യൂ എന്നിവയ്ക്ക് സമീപം നടന്ന ആക്രമണത്തെകുറിച്ചു എത്തിച്ചേർന്ന പോലീസ് ഗുരുതരമായി പരിക്കേറ്റ 59 കാരനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന റിച്ചാർഡ് ലൂയിസ് (41) എന്ന അക്രമിയെ ഒക്‌ലഹോമ പോലീസ് അറസ്റ്റ് ചെയ്തു

റിപ്പോർട്ട് : പി പി ചെറിയാൻ

Previous articleകുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം കൈമാറി
Next articleഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

Leave a Reply