Home യൂറോപ്പ് യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു

യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു

435
0

യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു. പീറ്റര്‍ബറോയില്‍ കുടുംബമായി താമസിച്ചിരുന്ന സുഭാഷ് മാത്യു (43) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 നാണ് അന്തരിച്ചത്. നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാര്‍ ആഞ്ഞിലിത്തോപ്പില്‍ കുടുംബാംഗമായ സുഭാഷ് 2006 ലാണ് യുകെയില്‍ വന്നത്. കണ്ണൂര്‍ ജില്ലയിലെ എടൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗം മിനു ആണ് ഭാര്യ. ആഷേര്‍ ഏക മകനാണ്. സംസ്‌കാരം നാട്ടില്‍ വച്ച്‌ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ക്ക് പീറ്റര്‍ബറോയിലെ മലയാളി സമൂഹം കുടുംബത്തിന് ഒപ്പമുണ്ട്. യുകെയിലെ പൊതുദര്‍ശനവും നാട്ടിലെ സംസ്‌കാര തീയതിയും യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തീരുമാനിക്കുമെന്ന് ബന്ധുക്കള്‍.

Previous articleഎന്‍.യു.എം.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായി മൂന്നു വര്‍ഷ കാലാവധി സ്തുത്യര്‍ഹമായി പൂര്‍ത്തിയാക്കി അജിത് കൊച്ചൂസ്
Next articleഅനിൽ പിള്ള ജോർജിയ റീജിയന്റെ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

Leave a Reply