അബുദാബി : രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര(നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി) ത്തിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. അതേസമയം രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴയും പെയ്തു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയിരുന്നു. അബുദാബിയിൽ ഉച്ചയ്ക്ക് 2:45 ന് മെർക്കുറി 50.8 ഡിഗ്രി സെൽഷ്യസിൽ എത്തുകയുണ്ടായി. 2023 ജൂലൈ ആദ്യം താപനില ആദ്യമായി 50º സെൽഷ്യസ് കവിഞ്ഞു. ജൂലൈ 15, 16 തീയതികളിൽ ബദാ ദഫാസിൽ (അൽ ദഫ്ര മേഖല) തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മെർക്കുറി 50.1 ഡിഗ്രി സെൽഷ്യസിൽ എത്തി. കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്.
Home ഗൾഫ് കനത്ത ചൂടിൽ ചുട്ടുപൊള്ളി യുഎഇ ; രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന...














