ബ്ലഡ് ക്യാൻസർ രോഗികൾക്ക് സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്തുവാൻ വേണ്ടി കൈരളി യുകെയും ഇംഗ്ലണ്ട് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന DKMS എന്ന സന്നദ്ധ സേവന സംഘടനയുമായി സംയുക്തമായി ഫെബ്രുവരി 12നു ശനിയാഴ്ച നോർത്താമ്പ്ടണിൽ സെയിന്റ് ഗ്രിഗറി ദി ഗ്രേറ്റ് റോമൻ കത്തോലിക്ക് ദേവാലയത്തിൽ നടത്തി. ബ്ലഡ് കാൻസർ ചികിത്സ തേടുന്ന രോഗിക്ക് അനുയോജ്യരായ മൂല കോശ ദാതാക്കളെ കണ്ടെത്തുവാൻ കൈരളി യുകെ നടത്തിയ പരിശോധനയിൽ നൂറോളം സാമ്പിളുകൾ ശേഖരിച്ചു.












