Home അമേരിക്ക പലചരക്ക് നികുതി ഒഴിവാക്കുന്നതിനുള്ള ബില്‍ ഒക്ലഹോമ സംസ്ഥാന സെനറ്റ്പാസാക്കി

പലചരക്ക് നികുതി ഒഴിവാക്കുന്നതിനുള്ള ബില്‍ ഒക്ലഹോമ സംസ്ഥാന സെനറ്റ്പാസാക്കി

276
0

ഒക്ലഹോമ : പലചരക്ക് സാധനങ്ങള്‍ക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് ‘ബില്‍ 1955’ 42-2 വോട്ടിന്, സംസ്ഥാന സെനറ്റ് വ്യാഴാഴ്ച പാസാക്കി. ബില്‍ പ്രാബല്യത്തില്‍ വരാന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഇനിയും ഒപ്പിടേണ്ടതുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഇപ്പോഴും പലചരക്ക് സാധനങ്ങള്‍ക്ക് നികുതി ചുമത്തുന്ന 13 സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒക്ലഹോമ. ഒക്ലഹോമ സ്റ്റേറ്റ് ക്യാപിറ്റലില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയമനിര്‍മ്മാതാക്കള്‍ തമ്മിലുള്ള നീണ്ടുനിന്ന വാക്കേറ്റത്തിന് ശേഷം, സംസ്ഥാനത്തിന്റെ പലചരക്ക് നികുതി ഒഴിവാക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പാസായി.

ബില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് ഒക്ലഹോമ ഹൗസ് ഓഫ് റെപ്രസന്റേറ്റീവില്‍ നിന്ന് പാസാക്കിയിരുന്നു. ഒക്ലഹോമ സെനറ്റ് നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചാല്‍, നികുതി വെട്ടിക്കുറച്ചത് ഒക്ലഹോമക്കാര്‍ക്ക് പലചരക്ക് സാധനങ്ങളില്‍ ഓരോ $100-നും $4.50 ലാഭിക്കും. സംസ്ഥാന സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ്, പ്രസിഡന്റ് പ്രോ ടെംപോര്‍ ഗ്രെഗ് ട്രീറ്റ് പറയുന്നത്, ഇത് പ്രതിവര്‍ഷം ഏകദേശം 400 ഡോളര്‍ സമ്പാദ്യമായി വരുന്നതായി പറയുന്നു.

പി പി ചെറിയാന്‍

Previous articleചിക്കാഗോ പബ്ലിക് സ്‌കൂളുകളില്‍ നിന്ന് പോലീസിനെ പിന്‍വലിക്കുന്നു
Next articleഫൊക്കാന ഹൗസിംഗ് പ്രോജക്ട് കഴക്കൂട്ടത്തു നടപ്പിലാക്കിവരുന്ന വീടിന്റെ താക്കോല്‍ ദാനം ഡോ.ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു

Leave a Reply