Home അമേരിക്ക ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ വൈസ് പ്രസിഡന്റ് ആയി പദ്‌മരാജ് നായരെ ...

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ വൈസ് പ്രസിഡന്റ് ആയി പദ്‌മരാജ് നായരെ ഡെലവേർ മലയാളി അസോസിയേഷൻ നോമിനേറ്റ് ചെയ്തു

349
0

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ വൈസ് പ്രസിഡന്റ് ആയി പദ്‌മരാജ് നായരെ ഡെലവേർ മലയാളി അസോസിയേഷൻ നോമിനേറ്റ് ചെയ്തു ഇപ്പോൾ ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ചെയര്‍മാന്‍ ആണ് പദ്‌മരാജ് നായർ (പപ്പൻ). ഡെൽമ അസോസിയേഷനിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പദ്‌മരാജ് നായർ 2018-2019 കാലഘട്ടത്തിലെ പ്രസിഡന്റ് ആയി മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള വ്യക്തിയെന്ന നിലയിലും റീജിയണിലെ മറ്റു അസോസിയേഷൻ എല്ലാ ഭാരവാഹികളോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയെന്ന നിലയിലും RVP സ്ഥാനത്തിന് അർഹനായ ആളാണ് പദ്‌മരാജ് നായർ എന്നതിൽ ഒരു സംശയവും വേണ്ടെന്നു ഡെൽമാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയനിൽ 2020-2022 റീജിയൻ ജോയിന്റ് സെക്രട്ടറി,2022-2024 കാലഘട്ടത്തിലെ റീജിയൻ ചെയര്മാന്, 2022-2024 കാലഘട്ടത്തിലെ ഫോമാ ജൂനിയർ അഫ്ഫയെര്സ് നാഷണൽ ഫോറം കമ്മിറ്റി മെമ്പർ എന്ന നിലയിലും മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള വ്യക്തിയാണ് പദ്‌മരാജ് നായർ. ഫോമായുടെ മികച്ച റീജിയണിൽ എല്ലാ അംഗ സംഘടനകളുടെയും സഹകരണത്തോടെ ഏറ്റവും മികച്ച പ്രവർത്തനത്തിനായാണ് തൻ്റെ സ്ഥാനാര്ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്‌മരാജ് നായർ പറഞ്ഞു. മിഡ് അറ്റ്ലാന്റിക് റീജിയണിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളും അതേ പോലെ തുടരാനും കുറച്ചു കൂടി നല്ല കാര്യങ്ങൾ ഉൾപ്പെടുത്തി മുന്നോട്ടു പോവാനും എല്ലാ സഹായ സഹകരണവും എല്ലാവരിൽ നിന്നും ഉണ്ടാവണം എന്ന് പ്രതീക്ഷിക്കുന്നതായി പദ്‌മരാജ് നായർ പറഞ്ഞു

Previous articleസെൻ്റ് ആൻഡ്രൂസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
Next articleആമസോണ്‍ പ്രൊപല്‍ സ്റ്റാര്‍ട്ട് അപ്പ് ആക്സിലറേറ്റര്‍ സീസണ്‍ മൂന്നില്‍ മിരാന ടോയ്സ്, അവിമീ ഹെര്‍ബല്‍, പെര്‍ഫോറ വിജയികളായി

Leave a Reply